ComputerNewsMobile PhoneTechnology

ഇനി ലാപ്‌ടോപ്പ്, ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറില്‍ നിന്നും വാട്‌സാപ്പ് വോയിസ്, വീഡിയോ കോളുകള്‍ ചെയ്യാം

കോവിഡ്-19 വ്യാപന കാലത്ത് വീഡിയോ കോള്‍ സേവനങ്ങള്‍ക്ക് ആവശ്യക്കാരേറിയതോടെയാണ് ഈ നീക്കം

ഫേസ്ബുക്കിന്റെ ഉടമസ്ഥയിലുള്ള വാട്സാപ്പിന്റെ വെബ്, ഡെസ്‌ക്ടോപ്പ് പതിപ്പുകളില്‍ ഉടന്‍ തന്നെ വീഡിയോ, ഓഡിയോ കോള്‍ സൗകര്യം വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണില്‍ വാട്‌സാപ്പ് വോയിസ്, വീഡിയോ കോളുകള്‍ ചെയ്യുന്നതു പോലെ തന്നെയാണ് വാട്‌സാപ്പ് വെബ് വഴിയും ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. കോവിഡ്-19 വ്യാപന കാലത്ത് വീഡിയോ കോള്‍ സേവനങ്ങള്‍ക്ക് ആവശ്യക്കാരേറിയതോടെയാണ് ഈ നീക്കം.

തത്കാലം ബീറ്റ വേര്‍ഷനില്‍ (പരീക്ഷണാടിസ്ഥാനത്തില്‍)ചുരുക്കം ചില ഉപഭോക്താക്കള്‍ക്ക് മാത്രമായാണ് വാട്‌സാപ്പ് വെബ് വോയിസ്, വീഡിയോ കോള്‍ സംവിധാനം ഒരുക്കിയിട്ടുള്ളത്. പ്രവര്‍ത്തനം നിരീക്ഷിച്ച് എന്തെങ്കിലും പാളിച്ചകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അതും പരിഹരിച്ച ശേഷമാവും പൂര്‍ണ തോതില്‍ ഈ സംവിധാനം ലഭ്യമാവുക എന്ന് വാബിറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

വാട്‌സാപ്പ് വെബ് വോയിസ്, വീഡിയോ കോള്‍ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമായ ഉപയോക്താക്കള്‍ക്ക് പുതുതായി വാട്ട്സ്ആപ്പ് വോയ്സ്, വീഡിയോ കോളിംഗ് ബട്ടണുകള്‍ ചാറ്റ് ഹെഡിനടുത്തായി കാണാം. ക്ലിക്ക് ചെയ്യേണ്ട ഭാഗം ‘ബീറ്റ’ ലേബലുമായാണ്
തത്കാലം അവതരിപ്പിച്ചിരിക്കുന്നത്. വാട്സാപ്പ് വെബ്ബിന്റെ സ്ഥിരം ഉപയോക്താക്കളില്‍ ഓഫീസ് ജോലികളില്‍ ഏര്‍പ്പെടുന്ന വലിയൊരു വിഭാഗം ഉപയോക്താക്കള്‍ ഉള്‍പ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button