News

തനിക്ക് രഹസ്യമായി അയച്ച കത്ത് കൈരളി ചാനൽ വായിച്ചതെങ്ങനെ?- മുഖ്യമന്ത്രിയോട് ഗവർണർ, മറുപടിയില്ലാതെ പിണറായി

മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ രൂക്ഷ മറുപടി

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ അടിയന്തിരമായി നിയമസഭ കൂടാന്‍ അനുവദിക്കണമെന്ന പിണറായി സര്‍ക്കാരിന്റെ ആവശ്യം തള്ളാനുണ്ടായ കാരണം വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സഭ ചേരാനുള്ള സാഹചര്യം വിശദീകരിക്കാൻ മുഖ്യമന്ത്രിക്ക് കഴിയാതെ വന്നതോടെയാണ് അനുമതി നിഷേധിച്ചതെന്ന് ഗവർണർ പറയുന്നു.

തനിക്ക് രഹസ്യമായി അയച്ച കത്ത് താന്‍ പൊട്ടിച്ചുവായിക്കുമ്പോള്‍ അത് കൈരളി ചാനലിലെ വാര്‍ത്താഅവതാരകന്‍ വായിക്കുന്നത് കണ്ട് വല്ലാതെ വേദനിച്ചുവെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തുന്നു. അനുമതി തേടി മുഖ്യമന്ത്രി ഗവർണർക്ക് നല്‍കിയ കത്ത് ചാനലിലൂടെ പുറത്തുവന്നതിലടക്കം രൂക്ഷമായ പ്രതികരണം രേഖപ്പെടുത്തിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മറുപടി.

Also Read: കള്ളനോട്ട് കേസ്: ചാരിറ്റി​ ദൈവത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കേന്ദ്രത്തിനെതിരെ രാഷ്ട്രീയ പ്രചാരണത്തിന് നിയമസഭയെ വേദിയാക്കാനുള്ള നീക്കമാണ് ഗവര്‍ണ്ണര്‍ പൊളിച്ചു കളഞ്ഞത്. മന്ത്രിസഭാ ശുപാര്‍ശ മറികടക്കാന്‍ ഗവര്‍ണ്ണര്‍ക്ക് അധികാരമില്ലെന്നാണ് ആദ്യ വാദം. ആര്‍ട്ടിക്കിള്‍ 163 ല്‍ ഇതിനുള്ള മറുപടിയുണ്ട്. വിവേചന അധികാരം ഉപയോഗിക്കാന്‍ ഗവര്‍ണ്ണര്‍ക്ക് ഈ വകുപ്പ് അധികാരം നല്‍കുന്നു. ഇത് കോടതിയിലും ചോദ്യം ചെയ്യാന്‍ സാധ്യമല്ല. ഗവര്‍ണ്ണര്‍ എന്നത് മന്ത്രിസഭയുടെ ജോലിക്കാരന്‍ അല്ല മറിച്ച്‌ മന്ത്രിസഭയുടെ തലവന്‍ ആണെന്ന് ചുരുക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button