Life Style

മുഖം തിളങ്ങാന്‍ തക്കാളി വിദ്യ

 

പ്രകൃതിദത്ത വസ്തുകള്‍ മുഖത്ത് സൗന്ദര്യത്തിനായി ഉപയോഗിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത് എന്ന് നമുക്കേവര്‍ക്കും അറിയാം. ഇത്തരത്തിലെ ഒന്നാണ് തക്കാളി. ആരോഗ്യകരമായ കാര്യങ്ങള്‍ക്ക് ഏറെ സഹായിക്കുന്ന തക്കാളി സൗന്ദര്യത്തിനും ഏറെ നല്ലതാണ്. പല തരത്തിലെ സൗന്ദര്യ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. തക്കാളി പല തരത്തിലും സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് മരുന്നായി ഉപയോഗിക്കാം. ചര്‍മ്മത്തിലെ കരുവാളിപ്പ് അകറ്റാന്‍ തക്കാളി ഫലപ്രദമായി ഉപയോഗിക്കാം. ഒരു തക്കാളിയുടെ പള്‍പ്പില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് നിങ്ങളുടെ മുഖത്തുടനീളം പ്രയോഗിച്ച് 15 മിനിറ്റു നേരം വച്ചതിനു ശേഷം കഴുകിക്കളയാം.

പതിവായി വെയിലേല്‍ക്കുന്നവരുടെ ചര്‍മ്മത്തില്‍ ഇത് ഉപയോഗിക്കുന്നത് കൂടുതല്‍ ഗുണം നല്‍കും. ചര്‍മ്മത്തിലെ എണ്ണമയവും തുറന്ന സുഷിരങ്ങളും കുറയ്ക്കുന്നതിന് തക്കാളി ഉപയോഗിച്ച് പ്രതിവിധി കാണാം. ഒരു തക്കാളി പകുതിയായി മുറിച്ച് മുഖത്തുടനീളം തടവുക. നിങ്ങള്‍ക്ക് ഇത് ദിവസവും ചെയ്യാം. ഇത് കൂടാതെ ഒരു ടേബിള്‍സ്പൂണ്‍ തക്കാളി നീരിലേയ്ക്ക് അതെ അളവില്‍ കുക്കുമ്ബര്‍ നീരും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് യോജിപ്പിച്ച് മുഖത്തിലും കഴുത്തിലും പുരട്ടുക. ഇത് ഉണങ്ങി കഴിയുമ്‌ബോള്‍ തണുത്ത വെള്ളത്തില്‍ കഴുകി കളയാം.

മുഖക്കുരു തടയാനും മുഖത്തെ അധിക എണ്ണമയം നീക്കാനും ഇത് ഒരു ഉത്തമ പ്രതിവിധി ആണ്.രണ്ട് നാരങ്ങകള്‍ മുഴുവന്‍ എടുത്ത് നാല് ഭാഗങ്ങളായി മുറിക്കുക. രണ്ട് ഐസ് ക്യൂബുകള്‍, 20 വൃത്തിയുള്ള പുതിനയില, രണ്ട് തക്കാളി നാലായി മുറിച്ചത് എന്നിവയ്‌ക്കൊപ്പം ഇവ ഒരു പാത്രത്തില്‍ സൂക്ഷിക്കുക. ഈ പാത്രം ഫ്രീസറില്‍ ഒരു മണിക്കൂര്‍ വയ്ക്കുക. അതിനു ശേഷം ഇത് പുറത്തെടുത്ത് ഇവയെല്ലാം ഒരുമിച്ച് യോജിപ്പിച്ച് ഒരു മിശ്രിതമാക്കുക. ഈ മിശ്രിതത്തിലേക്ക് അഞ്ച് ടേബിള്‍സ്പൂണ്‍ തരി പഞ്ചസാര ചേര്‍ക്കുക. ഇത് മുഖത്ത് പ്രയോഗിക്കുന്നത് നിര്‍ജ്ജീവ ചര്‍മ്മം നീക്കം ചെയ്യുവാന്‍ നിങ്ങളെ സഹായിക്കുന്നു.

രണ്ട് ടേബിള്‍സ്പൂണ്‍ തക്കാളി നീരിലേയ്ക്ക് ഒരു ടീസ്പൂണ്‍ ഒലിവെണ്ണ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത ശേഷം മുഖത്തും കഴുത്തിലുമൊക്കെ നന്നായി തേച്ച് പിടിപ്പിക്കുക. ഏകദേശം 20 മിനിട്ടുകള്‍ക്ക് ശേഷം ഇത് ചെറുചൂടുവെള്ളത്തില്‍ കഴുകാം. ചര്‍മ്മം മോയ്‌സ്ചറൈസ് ചെയ്യാനും കൂടുതല്‍ സോഫ്റ്റ് ആകാനും ഇത് നല്ലൊരു മാര്‍ഗ്ഗമാണ്. ഒരു തക്കാളി എടുത്ത് അതിന്റെ പള്‍പ്പ് എടുത്ത് മുള്‍ട്ടാണി മിട്ടി രണ്ട് ടീസ്പൂണ്‍, ഒരു ടീസ്പൂണ്‍ പുതിന പേസ്റ്റ് എന്നിവയുമായി കൂട്ടി കലര്‍ത്തി ഈ മിശ്രിതം മുഖത്ത് പുരട്ടി ഉണങ്ങാന്‍ അനുവദിക്കുക. ശേഷം, ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. മങ്ങിയതും ഓജസ്സ് നഷ്ടപ്പെട്ടതുമായ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാന്‍ ഇത് സഹായിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button