KeralaNattuvartha

സീതത്തോട്ടിൽ മെഡി. പ്രഫഷനൽ കോളജ് വരുന്നു

കോന്നി മെഡിക്കൽ കോളജിന്റെ അനുബന്ധമായിട്ടാവും ഗവ.നഴ്സിങ് കോളജും തുറക്കുക

സീതത്തോട് : കക്കാട് പൊലീസ് സ്റ്റേഷൻ ക്വാട്ടേഴ്സിനോടു സമീപത്തായി മെഡിക്കൽ പ്രഫഷനൽ കോളജ് വരുന്നു. സെന്റർ ഫോർ പ്രഫഷനൽ അഡ്വാൻസ്ഡ് സ്റ്റഡീസ് (സീപാസ്) ആണ് കോളജ് ആരംഭിക്കുന്നത്. വരുന്ന അധ്യയന വർഷം മുതൽ ക്ലാസുകൾ ആരംഭിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

ബിഎസ് സി കോഴ്സുകളായ നഴ്സിങ്, എം.എൽ.ടി, മൈക്രോബയോളജി, റേഡിയോളജി, ഫിസിയോ തെറപ്പി തുടങ്ങിയ കോഴ്സുകളാണ് ആരംഭിക്കുന്നത്. എം.ജി. യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കോഴ്സുകളിലേക്കുള്ള പ്രവേശനം മെറിറ്റ് അടിസ്ഥാനത്തിലാവും ലഭിക്കുക.

കോളജ് ആരംഭിച്ച ശേഷം രണ്ടാം ഘട്ടമായി ഫാർമസി കോളജും ഇവിടെ തന്നെ ആരംഭിക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ. കോന്നി മെഡിക്കൽ കോളജിന്റെ അനുബന്ധമായിട്ടാവും ഗവ.നഴ്സിങ് കോളജും തുറക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button