KeralaNattuvartha

പിക്കപ്പ് വാൻ മോഷ്ടിച്ച കേസ് ; മൂന്നു പേർ അറസ്റ്റിൽ

രണ്ടുമാസം മുമ്പാണ് ഇവർ ജിനീഷിന്റെ പിക്കപ്പ് വാൻ മോഷ്ടിച്ചത്

സുൽത്താൻബത്തേരി : രണ്ടുമാസം മുമ്പ് ബത്തേരി റഹ്മത്ത് നഗർ സ്വദേശിയായ ജിനീഷിന്റെ പിക്കപ്പ് വാൻ മോഷ്ടിച്ച കേസിൽ മൂന്നുപേരെ പോലീസ് പിടികൂടി. മലപ്പുറം സ്വദേശികളായ അങ്ങാടിപ്പുറം പള്ളിപ്പുറം വീട്ടിൽ മുഹമ്മദാലി (43), തേലക്കാട് തളിയിൽ രത്നകുമാർ (42), തമിഴ്‌നാട് ചേരമ്പാടി മഞ്ഞംപ്രിയത്തിൽ നസീർ (55) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ബത്തേരി എസ്.ഐ. പി.ജി. രാംജിത്തിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ടി.ഡി. സന്തോഷ്, സിവിൽ പോലീസ് ഓഫീസർ എ.വി. നൗഫൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

രണ്ടുമാസം മുമ്പാണ് ഇവർ ജിനീഷിന്റെ പിക്കപ്പ് വാൻ മോഷ്ടിച്ചത്. മോഷ്ടിച്ച പിക്കപ്പ് വാൻ തമിഴ്‌നാട്ടിൽ വിറ്റെന്നാണ് പ്രതികൾ പോലീസിന് നൽകിയ വിവരം. പ്രതികൾ മുമ്പ് കഞ്ചാവുകേസുകളിൽ പ്രതികളായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button