KeralaNattuvartha

ആനമലയിൽ വാൻ കുഴിയിലേക്ക് മറിഞ്ഞു ; ഡ്രൈവർക്ക് പരിക്ക്

പരിക്കേറ്റ കുങ്കുമരാജിനെ ചാലക്കുടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അതിരപ്പിള്ളി : ആനമല റോഡിൽ നിയന്ത്രണം വിട്ട വാൻ കുഴിയിലേക്ക് ഇടിച്ചിറങ്ങി. അപകടത്തിൽ ഡ്രൈവർ പൊള്ളാച്ചി അരിശന കോളനിയിലെ
കുങ്കുമരാജി(35)ന് പരിക്കേറ്റു. പുളിയിലപ്പാറയ്ക്കും വാച്ചുമരത്തിനും ഇടയിൽ ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം.

അതിരപ്പിള്ളിയിൽനിന്ന് പൊള്ളാച്ചിയിലെ വീട്ടിലേക്ക് പോകുന്ന വഴി വളവിൽ നിയന്ത്രണംവിട്ട വാൻ റോഡരികിലെ കുഴിയിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. പരിക്കേറ്റ കുങ്കുമരാജിനെ ചാലക്കുടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button