‘മുഖ്യമന്ത്രി കാലെടുത്തു വച്ചാലേ ഉദ്ഘാടനം ആവുകയുളളൂ’; പാലം തുറന്നതിനെ ന്യായീകരിച്ച് കെമാല്‍ പാഷ

ഇന്നയാളേ കയറാവൂ എന്ന് എവിടെയും പറഞ്ഞിട്ടില്ല ജനങ്ങളുടെ വകയാണ് പാലമെന്നും കെമാല്‍ പാഷ പറഞ്ഞു.

കൊച്ചി: വൈറ്റില മേല്‍പ്പാലം ജനങ്ങള്‍ ഉദ്ഘാടനം ചെയ്ത സംഭവത്തെ ന്യായീകരിച്ച്‌ റിട്ടയർ ഹൈക്കോടതി ജഡ്‌ജി ബി കെമാല്‍ പാഷ. മുഖ്യമന്ത്രി കാലെടുത്തു വച്ചാലേ ഉദ്ഘാടനം ആവുകയുളളൂ എന്നുണ്ടോയെന്നും ഒരു ഭിക്ഷക്കാരന്‍ കയറിയാലും ഉദ്ഘാടനമാകും എന്നും കെമാല്‍ പാഷ ചോദിച്ചു. വൈറ്റില മേല്‍പ്പാലം ജനങ്ങള്‍ ഉദ്ഘാടനം ചെയ്ത സംഭവത്തെ ന്യായീകരിച്ച്‌ സംസാരിക്കുകയായിരുന്നു കെമാല്‍ പാഷ. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കെമാല്‍ പാഷ സര്‍ക്കാരിനെ വിമര്‍ശിച്ചത്.

എന്നാൽ സംഭവത്തില്‍ ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ നടപടിയില്‍ അസ്വാഭാവികത കാണാനാകില്ല. ഉദ്ഘാടനം എന്ന ചടങ്ങിലൊന്നും ഒരു കാര്യവുമില്ലെന്നിരിക്കെ ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പാലം തുറക്കാന്‍ മുഹൂര്‍ത്തം നോക്കി കാത്തിരിക്കുകയാണ്- അദ്ദേഹം പറഞ്ഞു. പണി കഴിഞ്ഞാല്‍ അതു തുറന്നു കൊടുത്തേക്കെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ കാര്യം തീരുന്നിടത്താണ് ഇതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇന്നയാളേ കയറാവൂ എന്ന് എവിടെയും പറഞ്ഞിട്ടില്ല ജനങ്ങളുടെ വകയാണ് പാലമെന്നും കെമാല്‍ പാഷ പറഞ്ഞു. വൈറ്റിലയിലും കുണ്ടന്നൂരും ജനങ്ങള്‍ ബുദ്ധിമുട്ടുമ്ബോഴാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായിട്ടും രണ്ടും കിടക്കുകയാണ്. തെരഞ്ഞെടുപ്പ് വരുമ്ബോഴേക്കുളള വിലപേശലിന് വേണ്ടി വച്ചോണ്ടിരിക്കുകയാണ് സര്‍ക്കാര്‍. എത്രത്തോളം വൈകിപ്പിച്ച്‌ മുന്നോട്ടു കൊണ്ടു പോകാമോ അത്രത്തോളം നല്ലതാണ് എന്നതാണ് സര്‍ക്കാരിന്‍റെ കാഴ്ചപ്പാടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read Also: വൈറ്റില മേൽപ്പാലം തുറന്നുകൊടുത്ത സംഭവത്തിൽ വി ഫോര്‍ സംഘടന പ്രവര്‍ത്തകര്‍ അറസ്റ്റില്‍

വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് മുമ്പേ തുറന്ന് നല്‍കിയ സംഭവത്തില്‍ വി ഫോര്‍ കേരള സംഘടന പ്രവര്‍ത്തകര്‍ ഇന്നലെ രാത്രിയോടെയാണ് അറസ്റ്റിലായത്വി ഫോര്‍ കേരള കൊച്ചി കോര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാന്‍, സൂരജ് ആഞ്ചലോസ്, റാഫേല്‍ എന്നിവരാണ് അറസ്റ്റിലായത്പൊതുമുതല്‍ നശിപ്പിക്കല്‍ കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. പക്ഷെ ചൊവ്വാഴ്ച രാത്ര ജനങ്ങള്‍ പാലം തുറന്നുകൊടുത്ത സമയത്ത് നിപുണ്‍ ചെറിയാന്‍ സ്ഥലത്തില്ലായിരുന്നെന്നും രാത്രി നിപുണിനെ അറസ്റ്റ് വാറണ്ടില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്നും നിപുണിന്‍റെ ഭാര്യ പരാതിപ്പെടുന്നു. ഇവരെ നാല് പേരെയും ഓണ്‍ലൈനായി പൊലീസ് കോടതിയില്‍ ഹാജരാക്കി.

Share
Leave a Comment