KeralaNattuvartha

ശബരിമലയിൽ കോവിഡ് പരിശോധന ശക്തമാക്കി

പമ്പ, നിലയ്ക്കൽ തുടങ്ങിയ മേഖലകളിൽ കോവിഡ് പരിശോധനകൾ ശക്തമാക്കി

ശബരിമല : സന്നിധാനത്ത് കോവിഡ് പരിശോധന കൂടുതൽ ശക്തമാക്കി. കോവിഡ് നിയന്ത്രണങ്ങൾ ഉറപ്പാക്കുന്നതിനായി കർശന നിരീക്ഷണമാണ് നടത്തുന്നത്. ഭക്തർ, ജീവനക്കാർ, വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾ എന്നിവർക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം സന്നിധാനത്ത് 78 പേരുടെ സാംപിൾ ശേഖരിച്ച് കോവിഡ് പരിശോധന നടത്തി. എല്ലാവരും നെഗറ്റീവ് ആയിരുന്നു. നിലയ്ക്കലിൽ 44 പേരുടെ സാംപിൾ പരിശോധിച്ചതിൽ ഒരാൾ മാത്രമാണ് പോസിറ്റീവ്.

വരും ദിവസങ്ങളിൽ സന്നിധാനത്തിനു പുറമേ പമ്പ, നിലയ്ക്കൽ തുടങ്ങിയ മേഖലകളിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button