KeralaNattuvartha

കഞ്ചാവ് കടത്തിയ കേസ് ; ഒരാൾ കൂടി പിടിയിൽ

കാറിൽ നിന്ന് 7.4 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്

ചെങ്ങന്നൂർ: എംസി റോഡിൽ നിയന്ത്രണം വിട്ടു മറിഞ്ഞ കാറിൽ നിന്ന് 7.4 കിലോ കഞ്ചാവ് പിടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അടൂർ സ്വദേശി സനത്ത് മാത്യു(26)വാണ് അറസ്റ്റിലായത്. നേരത്തെ അടൂർ പള്ളിക്കൽ പൊൻമന കിഴക്കേതിൽ ഷൈജു (ലൈജു –25), ഫൈസൽ (19) , തിരുവനന്തപുരം നെടുമങ്ങാട് ചെല്ലംകോട് പറമ്പ്‌ വാരത്ത് മഹേഷ് (36) എന്നിവർ  പിടിയിലായിരുന്നു

കഴിഞ്ഞ നവംബർ 14ന് മുളക്കുഴയിൽ കാറിൽ സഞ്ചരിച്ച സംഘത്തിന്റെ പക്കൽ നിന്നും കഞ്ചാവ് പിടിച്ചത്സ നത്ത് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button