KeralaNattuvartha

യുവാവ് ആറ്റിൽ ചാടി ; അഗ്നിരക്ഷാ സേന തിരച്ചിൽ നടത്തുന്നു

തിരച്ചിൽ ഇന്നും തുടരും

കോട്ടയം: നാഗമ്പടം പാലത്തിൽ നിന്ന് യുവാവ് ആറ്റിൽ ചാടിയതായി വിവരം. ഏറ്റുമാനൂർ സ്വദേശിയായ യുവാവിനെ കാണാതായെന്നു ബന്ധുക്കൾ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവിന്റെ ബാഗ് നാഗമ്പടം പാലത്തിൽ നിന്നു കണ്ടെത്തുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാ സേന ഇന്നലെ മീനച്ചിലാറ്റിൽ തിരച്ചിൽ നടത്തി.

ഇന്നലെ രാവിലെ 7ന് ആരംഭിച്ച തിരച്ചിൽ വൈകുന്നേരം 5 വരെ തുടർന്നു. മഴ പെയ്തതും വെളിച്ചക്കുറവും മൂലം വൈകുന്നേരത്തോടെ തിരച്ചിൽ അവസാനിപ്പിച്ചു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.കിഴക്കൻ മേഖലയിൽ മഴ തുടരുന്നതിനാൽ ആറ്റിൽ അടിയൊഴുക്ക് കൂടുതലാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതും തിരച്ചിലിനെ ബാധിച്ചു. തിരച്ചിൽ ഇന്നും തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button