Life Style

നടുവേദനയുടെ കാരണങ്ങള്‍, പ്രത്യേകം ശ്രദ്ധിക്കുക

 

നട്ടെല്ലിനെ ബാധിക്കുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ടവയാണ് സെര്‍വിക്കല്‍ ലംബാര്‍ സ്പോണ്‍ഡിലോസിസ്, ലംബാര്‍ ഡിസ്‌ക് പ്രൊലാപ്സ് എന്നിവ. നട്ടെല്ലിലെ കശേരുക്കളുടെ സ്ഥാനഭ്രംശം മൂലമാണ് ഇവിടെ നടുവേദന അനുഭവപ്പെടുന്നത്.

നട്ടെല്ലിനുണ്ടാകുന്ന ക്ഷതം, സുഷുമ്നാ നാഡിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, കശേരുക്കളുടെ സ്ഥാനഭ്രംശം, നീര്‍ക്കെട്ട്, അസ്ഥികള്‍ക്കുണ്ടാകുന്ന ക്ഷയം, ജീര്‍ണത, ട്യൂമര്‍ തുടങ്ങി നട്ടെല്ലിനെ ബാധിക്കുന്ന നിരവധി അസുഖങ്ങളുടെ ലക്ഷണമായി നടുവേദന കാണപ്പെടുന്നു. കൂടാതെ ആര്‍ത്തവ തകരാറുകള്‍, മാംസപേശികള്‍ക്കു വരുന്ന നീര്‍ക്കെട്ട്, ഗര്‍ഭാശയം, വൃക്ക തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന അസുഖങ്ങള്‍ ഇവയ്ക്കല്ലൊം ശക്തമായ നടുവേദന അനുഭവപ്പെടാം. ആദ്യമായി ശരിയായ രോഗനിര്‍ണയം നടത്തേണ്ടത് അത്യാവശ്യമാണ്. ആധുനിക സാങ്കേതികവിദ്യകളായ എക്സ് റേ, സ്‌കാന്‍ മുതലായവ രോഗനിര്‍ണയം എളുപ്പമാക്കുന്നു.

വീഴ്ചകളും അപകടങ്ങളും

മുന്‍കാലങ്ങളില്‍ സംഭവിച്ച അപകടങ്ങള്‍, വീഴ്ചകള്‍ എന്നിവമൂലം നട്ടെല്ലിനുണ്ടാകുന്ന ക്ഷതങ്ങളും പിന്നീട് ആ ഭാഗത്ത് നീര്‍ക്കെട്ടിനും വേദനക്കും കാരണമാകുന്നു. നീര്‍ക്കെട്ടുണ്ടായാല്‍ ആ ഭാഗത്തേക്കുള്ള രക്ത ചംക്രമണവും ചലനവും അസാധ്യമായിത്തീരുകയും സാവധാനം ആ ഭാഗത്തെ പേശികളുടെ ശക്തി ക്ഷയിക്കുകയും ചെയ്യുന്നു. ഇതു ഭാവിയില്‍ നട്ടെല്ലിന്റെ ഡിസ്‌ക്കുകള്‍ തമ്മില്‍ പരസ്പരം തെന്നിമാറുന്ന അവസ്ഥയിലെക്കു നയിക്കാം.

തൊറാസിക്ക് റീജിയണിലും ലംബാര്‍ റീജിയണിലും നട്ടെല്ലിന്റെ ഡിസ്‌ക്കുകള്‍ തമ്മില്‍ അടുക്കുകയോ, അകലുകയോ ചെയ്യുന്നതിന്റെ ഫലമായി ആ ഭാഗത്തെ നാഡികള്‍ ഡിസ്‌ക്കുകള്‍ക്കിടയില്‍പ്പെട്ട് ഞെരുങ്ങി ശക്തമായ വേദന അനുഭവപ്പെടുന്നു. ഈ വേദന നടുവില്‍ നിന്ന് കാലുകളിലേക്കും വ്യാപിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button