News

കേരള ബജറ്റ് 2021: പ്രവാസികൾക്ക് 3,000 രൂപ പെൻഷൻ, തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി

20 ദിവസം തൊഴിലെടുത്തവർക്ക് ക്ഷേമനിധി അംഗത്വം. 75 ദിവസം തൊഴിൽ എടുത്തവർക്ക് ഉത്സവബത്ത.

തൊഴിലുരപ്പ് പദ്ധതിക്ക് 100 കോടി പ്രഖ്യാപിച്ച് പിണറായി സർക്കാരിന്റെ അവസാന ബജറ്റ്. തൊഴിലുറപ്പ് പദ്ധതിക്ക് ക്ഷേമനിധി നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റിൽ. 20 ദിവസം തൊഴിലെടുത്തവർക്ക് ക്ഷേമനിധി അംഗത്വം. 75 ദിവസം തൊഴിൽ എടുത്തവർക്ക് ഉത്സവബത്ത.

സംഘകൃഷി ഗ്രൂപ്പുകളുടെ എണ്ണം 75,000 ൽ നിന്ന് ഒരു ലക്ഷമാക്കും. കശുവണ്ടി തൊഴിലാളികൾക്കു ഗ്രാറ്റുവിറ്റി നൽകാൻ 60 കോടി. കയർ മേഖലയിൽ കുടിശിക തീർക്കാൻ 60 കോടി.കാർഷികമേഖലയിൽ രണ്ടു ലക്ഷം തൊഴിലവസരം ഉറപ്പാക്കും. കാർഷികേതര മേഖലയിൽ മൂന്നു ലക്ഷം തൊഴിലവസരങ്ങൾ ഉണ്ടാക്കും.

Also Read: കേരളത്തിന്റെ ബദല്‍ ലോകം ഏറ്റെടുത്തു; 8 ലക്ഷം തൊഴില്‍ അവസരങ്ങളുമായി ബജറ്റ്

കാരുണ്യപദ്ധതിയിൽ വയോജനങ്ങൾക്ക് മരുന്നുകൾ വീടുകളിൽ എത്തിച്ചുനല്‍കും. ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി വർധിപ്പിക്കും. ഇത് ഏപ്രിൽ മാസം മുതൽ നൽകി തുടങ്ങും. 20 ലക്ഷം പേർക്ക് ഡിജിറ്റൽ പ്ലാറ്റ് ഫോമിലൂടെ ജോലി നൽകുമെന്ന് ധനമന്ത്രി ബജറ്റിൽ. ജോലിക്കാവശ്യമായ കംപ്യൂട്ടർ അടക്കം വാങ്ങുന്നതിന് വായ്പ. രണ്ടു വർഷം കൊണ്ട് തിരിച്ചടയ്ക്കാം. ജോലി നഷ്ടപ്പെട്ടാൽ അടുത്ത ജോലി ലഭിച്ചശേഷം തിരിച്ചടച്ചാൽ മതിയാകും. ഇതുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ 2021 ഫെബ്രുവരിയിൽ ആരംഭിക്കും.

തദ്ദേശ സ്ഥാപനങ്ങൾക്ക് അധികമായി 1000 കോടി പ്രഖ്യാപിച്ചു. 15,000 കോടിയുടെ കിഫ്ബി പദ്ധതികൾ ഈ വർഷം പൂർത്തിയാക്കുമെന്ന് ധനമന്ത്രി. കിഫ്ബിക്കെതിരെ സംഘടിത നീക്കം നടക്കുന്നുണ്ടെന്നും തോമസ് ഐസക് ആരോപിച്ചു. 8 ലക്ഷം തൊഴിൽ അവസരങ്ങൾ ഈ സാമ്പത്തിക വർഷം സൃഷ്ടിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button