KeralaNattuvartha

കുട്ടനാട്ടിലെ കർഷകർക്ക് ഭീഷണിയായി കള നെല്ല് വ്യാപനം

വരി നെല്ലിന്റെ ഇടയിൽ പെട്ട് ഞാറുകൾ മൂടുകയും വളർച്ച മുരടിച്ച് വിളവ് കുറയുകയും ചെയ്യും

കടുത്തുരുത്തി: അപ്പർ കുട്ടനാട്ടിലെ കടുത്തുരുത്തി, തലയോലപ്പറമ്പ് മേഖലകളിൽ നെൽക്കർഷകർക്ക് ഭീഷണിയായി പാടങ്ങളിൽ വരിനെല്ല് വ്യാപിക്കുന്നു. ഇതിനെ തുടർന്ന് കർഷകർ കൃഷ് ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. ആയാംകുടിയിൽ ഒട്ടേറെ കർഷകരാണ് രണ്ടരമാസം പ്രായമായ നെൽക്കൃഷി ഉപേക്ഷിക്കുന്നത്.

കടുത്തുരുത്തിയിൽ മാത്രം 1400 ഏക്കറിലെ 750 ഓളം ഏക്കർ പാടങ്ങളിലാണ് വരിനെല്ല് ഗുരുതര ഭീഷണിയായിരിക്കുന്നത്. മാന്നാർ തെക്കുംപുറം, മിച്ച ഭൂമി എരുമത്തുരുത്ത്, മിച്ചഭൂമി, പള്ളിത്താഴം എന്നീ പാടശേഖരങ്ങളിലടക്കം ആയിരത്തോളം കർഷകരെയാണ് ഈ കള നെല്ല് ദുരിതത്തിലായിരിക്കുന്നത്.

ഒരേക്കറിലെ ഈ കള നെല്ല് പറിച്ച് നീക്കാൻ 10 തൊഴിലാളികളെ വീതം 20 ദിവസം ഇറക്കിയിട്ടും കഴിയാതെ വന്നതോടെയാണ് കൃഷിയിൽ നിന്ന് പിൻമാറ്റം. വരി നെല്ലിന്റെ ഇടയിൽ പെട്ട് ഞാറുകൾ മൂടുകയും വളർച്ച മുരടിച്ച് വിളവ് കുറയുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button