News

ട്രംപ് പടിയിറങ്ങുമ്പോൾ വൈറ്റ് ഹൗസ് ഭരിക്കാൻ 12 ഇന്ത്യൻ വംശജർ; ബൈഡന്‍റെ തന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നത് ഇവർ

ബൈഡന്‍റെ തന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നത് ഇന്ത്യൻ വംശജർ

ചരിത്രത്തിലാദ്യമായി 12 ഇന്ത്യൻ വംശജർ അമേരിക്കൻ മന്ത്രിസഭയുടെ ഭാഗമാകുന്നു. റൊണാൾഡ് ട്രംപ് പടിയിറങ്ങുമ്പോൾ 12 ഇന്ത്യൻ വംശജരാണ് ജോ ബൈഡനിലൂടെ അമേരിക്കയെ ഭരിക്കാനെത്തുന്നത്. വരുന്ന ബൈഡൻ സർക്കാരിൽ 12 ഇന്ത്യൻ വംശജരാണ് സുപ്രധാന പദവികൾ കൈകാര്യം ചെയ്യുന്നത്. ബൈഡൻ – ഹാരിസ് ഭരണത്തിൽ ഉയർന്ന സ്ഥാനങ്ങളിൽ നിയമിക്കപ്പെട്ട ഇന്ത്യൻ അമേരിക്കൻ വംശജർ നിരവധിയാണ്. അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ആയിരുന്നു ബൈഡൻ സർക്കാരിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വംശജ.

അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് പിന്നാലെ തെരഞ്ഞെടുത്തത് നീര ടാൻഡനെയായിരുന്നു. വൈറ്റ് ഹൗസിലെ സാമ്പത്തിക വിഭാ​ഗത്തിൽ ബജറ്റ് ഡയറക്ടറായിട്ടാണ് നീരയെ തെരഞ്ഞെടുത്തിരിക്കുന്നത്. ബജറ്റ് ഡയറക്ടറാകുന്ന ആദ്യത്തെ വെളുത്ത വർ​ഗക്കാരിയല്ലാത്ത വ്യക്തിയാകും നീര ടാൻഡൻ.

Also Read: വാക്സിന്‍ എന്നെത്തും എന്ന ചോദ്യത്തിനുളള ഉത്തരമാണ് ഇന്നത്തെ ദിനം : പ്രധാനമന്ത്രി

ജോ ബൈഡന്‍റെ തന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നതും ഒരു ഇന്ത്യൻ വംശജനാണ്. 2014 ൽ പ്രസിഡന്റ് ബരാക് ഒബാമയുടെ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഉദ്യോഗസ്ഥനായിരുന്ന ഡോ. വിവേക് ​​എച്ച് മൂർത്തി, ബിഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന തന്ത്രജ്ഞരിൽ ഒരാളാണ്. യുഎസ് സർജൻ ജനറലായി തിരഞ്ഞെടുത്തു.

വൈറ്റ് ഹൗസിൽ വൈസ് പ്രസിഡന്റിന്റെ ഡപ്യൂട്ടി പ്രസ് സെക്രട്ടറിയായി സബ്രീന സിങ്ങിനെയും അസോസിയേറ്റ് അറ്റോർണി ജനറലായി വനിത ഗുപ്തയെയും (46) നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ നിയമിച്ചു. തിരഞ്ഞെടുപ്പു പ്രചാരണകാലത്തു നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പ്രസ് സെക്രട്ടറിയായിരുന്നു സബ്രീന. യുഎസിലെ പ്രമുഖ പൗരാവകാശ അറ്റോർണിയാണു നിയമ വകുപ്പിലെ മൂന്നാമത്തെ വലിയ പദവിയിൽ നിയമിതയായ വനിത ഗുപ്ത.

Also Read: ചവറയിൽ കോവിഡ് വാക്സിൻ എത്തി ; കുത്തിവയ്പ് ഇന്ന് മുതൽ

കശ്മീരിൽ ജനിച്ച അയിഷ ഷാ ഡിജിറ്റൽ ടീമിലെ സീനിയർ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു ഇന്ത്യൻ വംശജയാണ്. വൈറ്റ് ഹൗസ് ഓഫീസ് ഡിജിറ്റൽ സ്ട്രാടജിയിൽ പാർട്ണർഷിപ് മാനേജർ ആയി ഷായെ ഉൾപ്പെടുത്തിയിട്ടുണ്ട്. റോബ് ഫ്ലാഹെർടി ആണ് ഡിജിറ്റൽ സ്ട്രാടജിയുടെ ഡയറക്ടർ. ലൂസിയാനയിൽ വളർന്ന അയിഷ ഷാ മുമ്പ് ബൈഡൻ – ഹാരിസ് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഡിജിറ്റൽ പാർട്ണർഷിപ്പ് മാനേജർ ആയിരുന്നു.

ഇന്ത്യയിൽ ജനിച്ച് സിയാറ്റിൽ വളർന്ന ഗൗതം രാഘവനാണ് പ്രസിഡൻഷ്യൽ പേഴ്‌സണൽ ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടർ. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ എക്കണോമിക് പോളിസി ടീമിലെ നാഷണൽ ഇക്കണോമിക്ക് കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടറായി നിയമം ലഭിച്ചതും ഇന്ത്യൻ വംശജന് തന്നെ. തമിഴ്നാട്ടിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ രവി രാമമൂർത്തിയുടെ മകനായ ഭാരത് രാമമൂർത്തിയാണ് ദേശീയ സാമ്പത്തിക കൗൺസിലിന്റെ ഡെപ്യൂട്ടി ഡയറക്ടർ.

Also Read: പോസ്റ്റിൽ കുടുങ്ങിയ ലൈൻമാനെ രക്ഷപ്പെടുത്തിയത് ഫയർഫോഴ്സ്

സ്പീച്ച് റൈറ്റിംഗ് ഡയറക്ടർ നിയമിച്ചത് ഇന്ത്യൻ വംശജനായ വിനയ് റെഡ്ഡിയെ ആണ്. തരുൺ ചബ്ര, ശാന്തി കളത്തിൽ എന്നിവരും ജോ ബൈഡന്‍റെ വൈറ്റ്ഹൗസ് സംഘത്തിലെ അംഗങ്ങളാണ്. തരുൺ ചബ്രക്ക് ടെക്നോളജി ആൻഡ് നാഷണൽ സെക്യൂരിറ്റി സീനിയർ ഡയറക്ടർ, ശാന്തി കളത്തിൽ ഡെമോക്രസി-ഹ്യൂമൻ റൈറ്റ്സ് കോർഡിനേറ്റർ എന്നീ ചുമതലകളാണ് നൽകിയിട്ടുള്ളത്.

മേരിലാൻഡിൽ നിന്നുള്ള സുമോന ഗുഹയ്ക്ക് സൗത്ത് ഏഷ്യ സീനിയർ ഡയറക്ടർ പദവിയാണ് നൽകിയിരിക്കുന്നത്. ദേശീയ സുരക്ഷാ കൗൺസിലിൽ ദക്ഷിണേഷ്യയുടെ സീനിയർ ഡയറക്ടറായി അദ്ദേഹം സേവനമനുഷ്ഠിക്കും. വേദാന്ത് പട്ടേൽ ആണ് ഈ ലിസ്റ്റിൽ അവസാനം. അസിസ്റ്റന്റ് പ്രസ് സെക്രട്ടറി ചുമതലയാണ് വേദാന്ത് പട്ടേലിന്. നിലവിൽ ബൈഡന്റ് കാംപയിന്റെ മുതിർന്ന വക്താവാണ് വേദാന്ത് പട്ടേൽ. ഗുജറാത്തിൽ ജനിച്ച പട്ടേൽ വളര്‍ന്നത് കാലിഫോർണിയയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button