ആലപ്പുഴയിൽ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം

ആലപ്പുഴ: ജില്ലയില്‍ ഇന്ന് 179 പേര്‍ക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതില്‍ 172പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് കൊറോണ വൈറസ് രോഗം ബാധിച്ചത് . അഞ്ചു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രണ്ട് പേര്‍ വിദേശത്തു നിന്നും മടങ്ങി വന്നിരിക്കുന്നവരാണ്. ഇന്ന് 559 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായിരിക്കുകയാണ്. ജില്ലയിൽ ആകെ 59,472 പേര്‍ ഇതുവരെ രോഗ മുക്തരായിരിക്കുന്നത്. 3816പേര്‍ ചികിത്സയിൽ തുടരുകയാണ്.

കൊറോണ വൈറസ് രോഗത്തിനെതിരെ ജില്ലയില്‍ ഒമ്ബതു കേന്ദ്രങ്ങളിലായി ഇന്ന് 530 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി വാക്‌സിന്‍ നൽകിയിരിക്കുന്നു. കായംകുളം താലൂക്ക് ആശുപത്രി 58, ജില്ല ആശുപത്രി ചെങ്ങന്നൂര്‍ 61, ജില്ല ആശുപത്രി മാവേലിക്കര 75, മെഡിക്കല്‍ കോളജ് 61, സേക്രഡ് ഹാര്‍ട്ട് ആശുപത്രി ചേര്‍ത്തല 69, ആലപ്പുഴ ജനറല്‍ ആശുപത്രി 49, ആര്‍എച്ച്‌ടിസി ചെട്ടികാട് 61, സാമൂഹികാരോഗ്യകേന്ദ്രം ചെമ്ബുംപുറം 41, പുറക്കാട് പിഎച്ച്‌ സി 55 എന്നിങ്ങനെയാണ് വാക്‌സിന്‍ നല്‍കിയത്.

 

Share
Leave a Comment