കണ്ണൂർ; കണ്ണൂർ ജില്ലയിൽ രണ്ടാം ദിനം കോവിഡ് വാക്സീൻ സ്വീകരിച്ചത് 643 ആരോഗ്യപ്രവർത്തകർ ആണ്. ഏറ്റവുമധികം പേർ വാക്സീൻ സ്വീകരിച്ചതു പയ്യന്നൂർ താലൂക്ക് ആശുപത്രിയിലാണ്. 86 പേരാണ് ഇവിടെ നിന്നു വാക്സീൻ സ്വീകരിച്ചിരിക്കുന്നത്. ഇതുവരെ 1349 ആരോഗ്യ പ്രവർത്തകർക്കാണു ജില്ലയിൽ പ്രതിരോധ കുത്തിവയ്പ് നൽകിയിരിക്കുന്നത്. ജില്ലയിൽ കൊറോണ വാക്സീനെടുത്ത ആർക്കും ഇതുവരെ കാര്യമായ പാർശ്വഫലങ്ങളില്ല. കൊറോണ വൈറസ് രോഗ പ്രതിരോധ കുത്തിവയ്പ്പിന്റെ മൂന്നാം ദിവസമായ ഇന്ന് കണ്ണൂർ ഗവ.മെഡിക്കൽ കോളജ്, കണ്ണൂർ ജില്ലാ ആശുപത്രി, തലശ്ശേരി ജനറൽ ആശുപത്രി, ഇരിട്ടി താലൂക്ക് ആശുപത്രി, മയ്യിൽ സാമൂഹിക ആരോഗ്യ കേന്ദ്രം, കുത്തുപറമ്പ് താലൂക്ക് ആശുപത്രി, മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ആസ്റ്റർ മിംസ് കണ്ണൂർ, എകെജി ആശുപത്രി കണ്ണൂർ എന്നിവിടങ്ങളിലായിരിക്കും വാക്സീൻ നൽകുന്നത്.
Leave a Comment