Life Style

പ്രത്യേക കാരണമില്ലാതെ മൈഗ്രേന്‍

 

മൈഗ്രേന്‍ എന്ന സംജ്ഞ ഫ്രഞ്ചുഭാഷയില്‍നിന്ന് ഉത്ഭവിച്ചതാണ്. കഴിഞ്ഞ 20 വര്‍ഷങ്ങളിലാണ് തലവേദനയെക്കുറിച്ച് ആധികാരികമായ പഠനങ്ങള്‍ നടന്നത്. ഇന്റര്‍നാഷണല്‍ ഹെഡെയ്ക് സൊസൈറ്റി നിര്‍ദേശിച്ച തരംതിരിവുകളാണ് ഇപ്പോള്‍ പ്രാബല്യത്തിലുള്ളത്. പ്രധാനമായി 13 തരം തലവേദനകള്‍. അതിന്റെ ഉപശീര്‍ഷകങ്ങളാകട്ടെ 70 തരം. എന്നാല്‍ തലവേദനയുണ്ടാക്കുന്ന കാരണങ്ങളുടെ വെളിച്ചത്തില്‍ അതിനെ രണ്ടായി തിരിക്കാം – പ്രൈമറിയും സെക്കന്‍ഡറിയും. കാരണമില്ലാതെയും തലവേദന പ്രത്യേകമായ രോഗകാരണങ്ങളില്ലാതെ ഉണ്ടാകുന്നതാണ് പ്രൈമറി ഹെഡെയ്ക്ക്.

ടെന്‍ഷന്‍ ഹെഡെയ്ക്കും (78 ശതമാനം) മൈഗ്രേനും (16 ശതമാനം) ക്ലസ്റ്റര്‍ തലവേദനയും ഈ വിഭാഗത്തില്‍പ്പെടും. കാരണമുള്ള തലവേദന ശാരീരികാവയവങ്ങളിലെ വിവിധ ആഘാതങ്ങളുടെ അനന്തരഫലമായി ഉണ്ടാകുന്ന തലവേദനയാണ് സെക്കന്‍ഡറി ഹെഡെയ്ക്. മെനിഞ്ചൈറ്റിസ്, എന്‍സെഫാലൈറ്റിസ്, ബ്രെയിന്‍ ട്യൂമര്‍, തലച്ചോറിലെ രക്തസ്രാവവും രക്തം കട്ടിയാകലും, ടെംപറല്‍ ധമനിയുടെ വീക്കം, സൈനസൈറ്റിസ്, വര്‍ധിച്ച പ്രഷര്‍, ഗ്ലൂക്കോമ, ഹൈഡ്രോകെഫാലസ്, ദന്തരോഗങ്ങള്‍, സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ് എന്നീ രോഗാവസ്ഥകള്‍ വിവിധ തീവ്രതയില്‍ സെക്കന്‍ഡറി ഹെഡെയ്ക് ഉണ്ടാക്കുന്നു. തലവേദന തുടങ്ങുന്നത് ഇങ്ങനെ പ്രാഥമിക വിഭാഗത്തില്‍പ്പെട്ട തലവേദനയില്‍ രോഗലക്ഷണങ്ങളുടെ കാഠിന്യംകൊണ്ട് ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നത് മൈഗ്രേന്‍തന്നെ.

സ്ത്രീകളില്‍ 16 ശതമാനം പേരിലും പുരുഷന്മാരില്‍ ആറു ശതമാനം പേരിലും മൈഗ്രേന്‍ ഉണ്ടാകാറുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ബ്രെയിന്‍ സ്റ്റെം, ഹൈപ്പോത്തലാമസ് എന്നീ ഭാഗങ്ങളിലെ ഘടനാപരിവര്‍ത്തനമോ വീക്കമോ മൂലമാണ് മൈഗ്രേന്‍ ഉണ്ടാകുന്നത്. സെറോട്ടോണിന്‍ എന്ന സവിശേഷ രാസപദാര്‍ഥത്തിന്റെ അഭാവം മൂലം തലയോട്ടിയിലെ രക്തക്കുഴലുകള്‍ സമൂലമായി വികസിക്കുന്നു. ധമനികള്‍ വികസിക്കുന്‌പോള്‍ അവയെ ആവരണം ചെയ്തിരിക്കുന്ന വേദനവാഹികളായ നാഡീതന്തുക്കള്‍ ഉത്തേജിക്കപ്പെടുകയും തീവ്രമായ തലവേദനയുണ്ടാകുകയും ചെയ്യുന്നു.

കൊടിഞ്ഞിക്ക് മുന്നോടിയായി ഉണ്ടാകുന്ന സവിശേഷ പ്രോഡ്രോമും ഓറയും ഈ രോഗാവസ്ഥയുടെ പ്രത്യേകതയാണ്. വെട്ടിത്തിളങ്ങുന്ന പ്രകാശരശ്മികള്‍, ശബ്ദം നിറഞ്ഞ അന്തരീക്ഷം കൂടാതെ മനോസംഘര്‍ഷം, ആര്‍ത്തവം, ഉറക്കക്ഷീണം, മദ്യം, ചോക്ലേറ്റ്, നിര്‍ജലീകരണം എന്നിവയെല്ലാം പല അവസരങ്ങളില്‍ മൈഗ്രേന്റെ ഉദ്ദീപനത്തിന് ഹേതുവാകുന്നു. മൈഗ്രേനും കാഴ്ചയും ഒഫ്താല്‍മോപ്ലോജിക് മൈഗ്രേന്‍ മൂലം നേത്രങ്ങളില്‍ വേദനയും ഒപ്പം ഛര്‍ദിയുമുണ്ടാകുന്നു. കൊടിഞ്ഞി കൂടിയാല്‍ കണ്ണുകള്‍ തുറക്കാന്‍ പറ്റാത്തവിധം അടഞ്ഞുപോകും.

കണ്ണുകള്‍ക്കു ചുറ്റുമുള്ള പേശികള്‍ക്ക് തളര്‍ച്ചയും വീക്കവുമുണ്ടാകുന്നു. ഒന്നോ രണ്ടോ ദിവസങ്ങള്‍ തലവേദന ദീര്‍ഘിക്കാം. മൈഗ്രേന്‍ കണ്ണുകളെ ബാധിക്കുന്നതോടൊപ്പം വിവിധ നേത്രരോഗങ്ങളും കൊടിഞ്ഞിയുണ്ടാകുന്നതിന് കാരണമാകുന്നു. ഇഡിയോപതിക് ഇന്‍ട്രാക്രേനിയന്‍ ഹൈപ്പര്‍ടെന്‍ഷന്‍ എന്ന അവസ്ഥയില്‍ കഠിനമായ കണ്ണുവേദനയുണ്ടാകാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button