KeralaNattuvarthaNews

ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല പൊട്ടിച്ച് കടന്നു

താലിയടക്കം രണ്ടരപവൻ വരുന്ന മാലയാണ് മോഷ്ടിക്കപ്പെട്ടത്

അങ്ങാടിപ്പുറം : ബൈക്കിലെത്തിയ സംഘം അധ്യാപികയുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു. സന്ധ്യയുടെ താലിയടക്കം രണ്ടരപവൻ വരുന്ന മാലയാണ് മോഷ്ടിക്കപ്പെട്ടത്. ചിത്രാലയ റോഡിൽനിന്ന് തിരിയുന്ന പെൻഷൻഭവൻ റോഡിലാണ് സംഭവം. ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം.

നടന്നുപോകുന്നതിനിടെ ബൈക്കിൽ ഹെൽമെറ്റ് വെച്ചെത്തിയ രണ്ടുപേർ ഇവരെ മറികടന്ന് പോവുകയും തിരിച്ചുവന്ന് മുന്നിൽ വണ്ടിനിർത്തി പിന്നിലിരുന്ന ആൾ മാല പൊട്ടിച്ചെടുക്കുകയുമായിരുന്നു. നിലവിളികേട്ട് ആളുകൾ എത്തിയപ്പോഴേക്കും കള്ളൻമാർ കടന്നുകളഞ്ഞിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button