News

ഗാന്ധിജി നമുക്കെല്ലാവര്‍ക്കും വഴികാട്ടിയാണ് : യോഗി ആദിത്യനാഥ്

മഹാത്മാഗാന്ധി സത്യത്തിന്റെയും അഹിംസയുടെയും പൂജാരിയാണെന്നും അദ്ദേഹം പറഞ്ഞു

ലഖ്‌നൗ : മഹാത്മാഗാന്ധി നമുക്കെല്ലാവര്‍ക്കും വഴികാട്ടിയാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. മഹാത്മാഗാന്ധി സത്യത്തിന്റെയും അഹിംസയുടെയും പൂജാരിയാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയെ നാഥുറാം വിനായക് ഗോഡ്‌സെ വെടിവെച്ച് കൊന്നതിന്റെ വാര്‍ഷിക ദിനത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുള്ള ട്വീറ്റിലാണ് യോഗിയുടെ അനുസ്മരണം.

രാവിലെ ലഖ്‌നൗ ജി.പി.ഒ പാര്‍ക്കിലെ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ യോഗി പുഷ്പാര്‍ച്ചന നടത്തി. ” സത്യത്തിന്റെയും അഹിംസയുടെയും പൂജാരി, നമുക്കെല്ലാവര്‍ക്കും വഴികാട്ടി, രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ ചരമ വാര്‍ഷിക ദിനത്തില്‍ ലഖ്‌നൗ ജി.പി.ഒ പാര്‍ക്കിലെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി” – യോഗി ആദിത്യ നാഥ് ട്വിറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button