News

കർഷക സമരത്തിൽ രാജ്യത്തിന് വേണ്ടി രംഗത്ത് വന്ന സെലിബ്രിറ്റികളെ ലക്ഷ്യമിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ : കർഷക സമരത്തിലെ വിദേശ ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്ന് രാജ്യത്തിന് വേണ്ടി ട്വീറ്റ് ചെയ്‌ത സെലിബ്രിറ്റികളെ ലക്ഷ്യമിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍. അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ലത മങ്കേഷ്‌കര്‍, സൈന നെഹ്വാള്‍ എന്നിവരെ ലക്ഷ്യമിട്ടാണ് നീക്കം.

ട്വീറ്റുകൾക്കു പിന്നിൽ ബാഹ്യ സമ്മർദ്ദമുണ്ടായോ എന്നതാണ് പരിശോധിക്കുക. പ്രധാനമായും മുംബൈയില്‍ താമസിക്കുന്ന സെലിബ്രിറ്റികളെ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീക്കം. കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച്‌ ട്വീറ്റ് ചെയ്യാന്‍ സച്ചിന്‍ ഉള്‍പ്പെടെയുള്ള താരങ്ങളില്‍ ബിജെപി സമ്മര്‍ദം ചെലുത്തിയെന്നും ഇതില്‍ അന്വേഷണം നടത്തണമെന്നും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച്‌ കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി സച്ചിന്‍ സാവന്ത് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഇടപെടല്‍.

താരങ്ങളും ബിജെപി നേതാക്കളും തമ്മില്‍ ആശയ വിനിമയം നടന്നിട്ടുണ്ടെന്നാണ് ഈ ട്വീറ്റുകളുടെ സമാനസ്വഭാവം സൂചിപ്പിക്കുന്നത്. ഇത് അന്വേഷിക്കപ്പെടണം. ട്വീറ്റ് ചെയ്യാന്‍ താരങ്ങള്‍ക്ക് മേല്‍ സമ്മര്‍ദമുണ്ടായോ എന്ന് പരിശോധിക്കണമെന്ന് കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടിരുന്നു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button