KeralaNews

കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടും സലിം കുമാറിന് മനസിലായിട്ടില്ല : വിവാദ പ്രതികരണവുമായി കമല്‍

രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സലിം കുമാര്‍ ഐ.എഫ്.എഫ്.കെയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്

 

കൊച്ചി : രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സലിം കുമാര്‍ ഐ.എഫ്.എഫ്.കെയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് , കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടും സലിം കുമാറിന് മനസിലായിട്ടില്ല, വിവാദ പ്രതികരണവുമായി സംവിധായകന്‍ കമല്‍. ഐ.എഫ്.എഫ്.കെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സലിം കുമാര്‍ ആവര്‍ത്തിച്ചത് ഇന്ന് രാവിലെയാണ്. ഇനി പങ്കെടുത്താല്‍ തന്നെ പിന്തുണച്ചവരോടുള്ള വഞ്ചനയാവും എന്നായിരുന്നു പ്രതികരണം.

Read Also : ‘എ.കെ.ജി. സെന്ററിലെ അടിച്ചുതളിക്കാരിയോട് സംസാരിക്കുന്നതുപോലെ സംസാരിക്കുന്നു’; മുനീറിന് മറുപടിയുമായി മുഖ്യമന്ത്രി

സലിം കുമാറിന്റെ വാദങ്ങള്‍ തെറ്റാണെന്നും നേരിട്ട് വിളിച്ച്‌
കാര്യങ്ങള്‍ ബോധിപ്പിച്ചതാണെന്നും കമല്‍ പറഞ്ഞു. ഷാജി എന്‍.കരുണിനെയും  അകറ്റി നിര്‍ത്തിയിട്ടില്ല. പല തവണ വിളിച്ചതാണ്, 6 മെയില്‍ അയച്ചു. അദ്ദേഹത്തിന്
ഓര്‍മ കുറവാകാം എന്നും കമല്‍ പറഞ്ഞു

മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമര്‍ശനത്തെ തിരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയം പറച്ചിലായി മാത്രം കണ്ടാല്‍ മതിയെന്നായിരുന്നു കമലിന്റെ മറുപടി. സലിം കുമാറിനെ അവഗണിച്ചതിനെതിരെ സംവിധായകന്‍ ജോണ്‍ ഡിറ്റോ കവിത തിയേറ്ററിന് മുന്നില്‍ പ്രതിഷേധിച്ചു. സലിം കുമാറിന്റെ ചിത്രമടങ്ങിയ ബാഡ്ജ് കുത്തിയായിരുന്നു പ്രതിഷേധം.

shortlink

Related Articles

Post Your Comments

Related Articles


Back to top button