News

കണ്ണൂരിലെ വിമാനത്താവളനഗരിയാകാനൊരുങ്ങി മട്ടന്നൂർ

നടപ്പാക്കാൻ നിരവധി പദ്ധതികളുമായി നഗരസഭ

കണ്ണൂർ : കണ്ണൂർ വിമാനത്താവളനഗരിയായി മട്ടന്നൂരിനെ മാറ്റിയെടുക്കാൻ സമഗ്രപദ്ധതികളുമായി മട്ടന്നൂർ നഗരസഭ. നഗരത്തിന്റെ സൗന്ദര്യവത്ക്കരണമുൾപ്പെടെ നടപടികളുമായി മുന്നോട്ടുപോകുന്നതിനായി നിരവധി പദ്ധതികൾ നടപ്പാക്കുമെന്ന് നഗരസഭയുടെ പുതിയ ബജറ്റിൽ നിർദ്ദേശം.

തലശ്ശേരി- കൂട്ടുപുഴ അന്തസംസ്ഥാന പാത നവീകരിക്കുന്ന കെ.എസ്.ടി.പി പദ്ധതി പൂർത്തിയായ സാഹചര്യത്തിൽ പുതിയ പദ്ധതികൾ വേഗത്തിൽ നടപ്പാക്കുമെന്ന് നഗരസഭാധ്യക്ഷ പി. അനിതാവേണു പറഞ്ഞു. മട്ടന്നൂരിലേക്കെത്തുന്ന വിവിധ വിമാനത്താവളറോഡുകൾ പൂർത്തിയാകുന്നതോടെ നഗരത്തിന് ഏറെ വികസനസാധ്യതകളേറ്റെടക്കേണ്ടതുണ്ട്. നഗരത്തിലേക്ക് ഗ്രാമപ്രദേശങ്ങളിൽ നിന്നെത്തുന്ന ഹ്രസ്വദൂര റോഡഖ ഇനിയും മെച്ചപ്പെടുത്താനുണ്ട്.

Read also : സംസ്ഥാനത്ത് പാഠപുസ്തക വിതരണം ആരംഭിച്ചു

നഗരസഭയുടെ സ്വപ്‌നബൈപ്പാസ് പദ്ധതിയായ പഴശി- ഇടവേലിക്കൽ- പാലോട്ടുപള്ളി ബൈപ്പാസ് റോഡ്, തലശ്ശേരി റോഡിൽ നിന്നും വിമാന്താവളത്തിലേക്കുള്ള ബാലൻവയൽ- വിമാനത്താവളം ബൈപ്പാസ് റോഡ്, കനാൽ ബൈപ്പാസ് റോഡ് എന്നിവ പൂർത്തീകരിക്കാൻ നടപടിയെടുക്കും.

വയനാട്- വിമാനത്താവളം റോഡും തലശ്ശേരി- കുടക് അന്തസംസ്ഥാനപാതയും യോജിക്കുന്ന കനാൽ പരിസരം മെച്ചപ്പെടുത്തി ട്രാഫിക്ക് സംവിധാനവും സൗകര്യങ്ങളുമൊരുക്കുന്നതിനായി നഗരസഭക്ക് ആലോചനയുണ്ട്. പൊതുമരാമത്ത് വകുപ്പുമായി ആലോചിച്ച് മേൽ നടപടികൾക്ക് നഗരസഭ മുൻ കൈയ്യെടുക്കും.
പേരാവൂർ-മട്ടന്നൂർ- ഇരിക്കുർ- തളിപ്പറമ്പ് നിയോജകമണ്ഡലങ്ങളെ തമ്മിൽ കൂട്ടിയോജിപ്പിച്ചു കടന്നുപോവുന്ന പുഴയോരപ്രദേശങ്ങൾ മാത്രം കേന്ദ്രീകരിച്ചുള്ള ചാവശ്ശേരി- തളിപ്പറമ്പ് പുഴയോര ഹൈവേക്ക് മട്ടന്നൂർ നഗരസഭയിലെ പ്രദേശങ്ങളിൽ ആവശ്യം വേണ്ട ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച പ്രാഥമികനടപടികൾ നഗരസഭ സ്വീകരിക്കും.
കണ്ണൂർ വിമാനത്താവളനഗരമെന്ന നിലക്ക് പുതിയ ബസ് സ്റ്റാൻഡ്, മികച്ച മാലിന്യനിർമ്മാർജ്ജന പദ്ധതികൾ എന്നിവ നടപ്പാക്കാൻ ഈ വർഷം തന്നെ മുൻകൈയ്യെടുക്കുമെന്നും നഗരസഭാധ്യക്ഷ പറഞ്ഞു. സർക്കാർ പദ്ധതികളുമായി കൈകോർത്താണ് വിവിധ പദ്ധതികൾ നടപ്പാക്കുന്നത്.

Read also : ചെന്നിത്തല ഒരാഴ്‌ചകൊണ്ട് നിര്‍ത്തി, സമരമുഖത്തുനിന്ന് പിന്‍‌മാറി: എൻഎസ്എസ് നിലപാട് ആത്മാർത്ഥം : ശ്രീധരൻപിള്ള

മട്ടന്നൂരിലെ റവന്യൂടവർ ഈ വർഷം പൂർത്തീകരിച്ച് മുഴുവൻ സർക്കാർ സ്ഥാപനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായുള്ള പ്രവൃത്തികൾ നടപ്പിലാക്കുന്നുണ്ട്. ഇത് പൂർത്തീകരിക്കുന്നതിന് മുമ്പെ ഇതിന് സമീപത്തായി ആധുനിക സൗകര്യത്തോടെയുള്ള ആശുപത്രി സമുച്ചയം സർക്കാർ സഹായത്തോടെ തുടങ്ങുമെന്നും നഗരസഭാധ്യക്ഷ പറഞ്ഞു.

സൗന്ദര്യവത്ക്കരണപദ്ധതികൾക്ക് മാത്രമായി 25 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
പോലീസ് സ്‌റ്റേഷന് പിറകിലൂടെയുള്ള ബൈപ്പാസ് റോഡ് ഈ വർഷം നടപ്പാക്കും. ഇതിനായി 10 ലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ട്. നഗരസഭയിലെ കല്ലൂരിൽ നിർമ്മാണം തുടങ്ങുന്ന ഒരു ലക്ഷം ലിറ്റർ മലിനജലം സംസ്‌കരിക്കാൻ കഴിയുന്ന പ്ലാന്റിന്റെ പൂർത്തീകരണത്തിന് രണ്ടുകോടി രൂപ വകയിരുത്തി. ബസ്സ്റ്റാൻഡിനോട് ചേർന്ന് 20 സെന്റ് സ്ഥലത്ത് ഡബിൾ ഡക്കർ സംവിധാനത്തോടുകൂടിയ ടാക്‌സി സ്റ്റാൻഡ് നിർമ്മിക്കും. ഇതിനായി 30 ലക്ഷം രൂപ ചിലവിടും. ആകെ 55, 33,01089 രൂപ വരവും 55,46,80444 രൂപ ചെലവും 36,90,5452 രൂപ നീക്കിയരിപ്പും കണക്കാക്കുന്ന ബജറ്റാണ് വൈസ് ചെയർമാൻ പി. പുരുഷോത്തമൻ അവതരിപ്പിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button