News

ടോയ്‌ലറ്റ് ഉപയോഗിക്കാനായി ശുചിമുറിയില്‍ കയറിയയാള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

പാമ്പ് ആക്രമിക്കാന്‍ ശ്രമിച്ചതോടെ റേ ഭയന്ന് ശുചിമുറിയുടെ പുറത്തേക്ക് വന്നു

ടോയ്‌ലറ്റ് ഉപയോഗിക്കാനായി ശുചിമുറിയില്‍ കയറിയയാള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. കംബോഡിയയിലെ പൈലിന്‍ എന്ന സ്ഥലത്തെ റേ സോഫ എന്നയാളുടെ വീട്ടിലായിരുന്നു സംഭവം. ശുചിമുറി ഉപയോഗിക്കാനായി കയറിയപ്പോള്‍ ഇദ്ദേഹം കണ്ടത് ടോയ്‌ലറ്റ് ബൗളിനുള്ളില്‍ നിന്ന് തലപൊക്കി നോക്കുന്ന മൂര്‍ഖനെയാണ് കണ്ടത്.

മൂര്‍ഖന്‍ പാമ്പിനെ കണ്ടതോടെ ഇദ്ദേഹം ഫ്‌ളഷ് ചെയ്തു നോക്കി. അപ്പോള്‍ ഉള്ളിലേക്ക് വലിയുന്ന പാമ്പ് വെള്ളം വറ്റുമ്പോള്‍ വീണ്ടും തല നീട്ടും. ഇത് പല തവണ തുടര്‍ന്നു. പിന്നീട് പാമ്പ് ടോയ്‌ലറ്റിന്റെ വശങ്ങളിലേക്ക് ഇഴഞ്ഞു വരാനും നാവു നീട്ടാനും തുടങ്ങി. തുടര്‍ന്ന് പാമ്പ് ആക്രമിക്കാന്‍ ശ്രമിച്ചതോടെ റേ ഭയന്ന് ശുചിമുറിയുടെ പുറത്തേക്ക് വന്നു. കുറച്ചു സമയം കഴിഞ്ഞ് വീട്ടുകാര്‍ എത്തി ടോയ്‌ലറ്റ് പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.

മാര്‍ച്ച് മൂന്നിനാണ് സംഭവം നടക്കുന്നത്. അന്ന് മുതല്‍ ആരും ഈ ടോയ്‌ലറ്റ് ഉപയോഗിക്കാറില്ലെന്ന് റേ വ്യക്തമാക്കി. ടോയ്‌ലറ്റ് ബൗള്‍ കവര്‍ ചെയ്ത് വെള്ളം മുഴുവന്‍ വറ്റിച്ചിരിക്കുകയാണ്. എന്നാല്‍ പാമ്പ് തിരിച്ചു വരുമോ എന്ന ഭയം കാരണം ശുചിമുറി തുറന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം ഓക്ടോബറില്‍ തായ്‌ലന്‍ഡിലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് ടോയ്‌ലറ്റ് ബൗളിനുള്ളില്‍ പതുങ്ങിയിരുന്ന പെരുമ്പാമ്പ് ബൂണ്‍സോങ് പ്‌ളൈക്യൂ എന്ന 54കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button