News

നേമത്ത് ജനം താമരയെ കൈവിടില്ല, ഇനിയും ഇവിടെ താമര വിരിയും; കുമ്മനം രാജശേഖരൻ

തിരുവനന്തപുരം : നേമത്ത് പൂര്‍ണ ആത്മവിശ്വാസം പ്രകടിപ്പിച്ച്‌ ബിജെപി നേതാവും നേമം സ്ഥാനാര്‍ത്ഥിയുമായ കുമ്മനം രാജശേഖരന്‍. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടെന്നും അത് തന്നെയാണ് പട്ടികയുടെ സവിശേഷതയെന്നും അദ്ദേഹം പറഞ്ഞു. നേമത്തെ ജനങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ ബിജെപിയെ അനുകൂലിച്ചു. ഇത്തവണയും അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ബിജെപി വൻ വിജയം നേടുമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. നേമത്ത് ജനം താമരയെ കൈവിടില്ല. നേമത്ത് ഇനിയും താമര വിരിയും. എതിരാളികൾക്ക് പരാജയ ഭീതിയാണ്. മുരളീധരൻ വടകര എം പി സ്ഥാനം രാജി വെച്ചിട്ട് മത്സരിക്കാന്‍ വരട്ടെ. ഭീരുത്വം എന്തിനാണെന്നും കുമ്മനം ചോദിച്ചു. നേമം കേരളത്തിന്റെ ഗുജറാത്ത് എന്ന പറഞ്ഞത് വികസന അർത്ഥത്തിലാണെന്നും വികസനത്തിൽ ഗുജറത്തുമായി താരതമ്യം ചെയ്യട്ടെ എന്നും കുമ്മനം പ്രതികരിച്ചു.

Read Also : തൃത്താലയിൽ ബൽറാം, ബാലുശ്ശേരിയിൽ ധർമ്മജൻ, പാലക്കാട് ഷാഫി പറമ്പിൽ; കോൺഗ്രസ് സ്ഥാർത്ഥി പട്ടിക പ്രഖ്യാപിക്കുന്നു

കഴിവ് തെളിയിച്ച, വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖര്‍ ബിജെപിയില്‍ മത്സരിക്കുന്നു എന്നതാണ് സവിശേഷത. എല്‍ഡിഎഫിനും, യുഡിഎഫിനുമെതിരായ ജനവികാരം ഇന്ന് കേരളത്തില്‍ തിളച്ച്‌ മറിയുകയാണ്. ബിജെപിക്കും എന്‍ഡിഎയ്ക്കും അനുകൂലമായി പരിവര്‍ത്തനത്തിന്റെ കാറ്റ് വിശിയടിക്കുന്നുണ്ട്  എന്നും കുമ്മനം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button