പ്രവാസി മലയാളി നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു

മനാമ: നെഞ്ചുവേദനയെ തുടര്‍ന്ന് ബഹ്റൈനിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രവാസി മലയാളി മരണപ്പെട്ടു. കോഴിക്കോട് വടകര നാരയണ നഗരം വയലില്‍ കമാരന്റെ മകന്‍ മനോജ് കുമാര്‍ (52) ആണ് നെഞ്ചുവേദനയെ തുടർന്ന് മരിച്ചത്. ബഹ്റൈനില്‍ ടെക്നീഷ്യനായി ജോലി ചെയ്‍തുവരികയായിരുന്നു ഇദ്ദേഹം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബി.ഡി.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായി സാധിച്ചില്ല. മാതാവ് – ലീല. ഭാര്യ – ഷീജ. ഒരു മകനുണ്ട്.

 

Share
Leave a Comment