ധാക്ക: തെക്കന്‍ ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പിൽ വന്‍ തീപിടിത്തം. കുട്ടികളടക്കം നിരവധി പേര്‍ക്ക് പൊള്ളലേറ്റിറ്റുണ്ട്.നൂറുകണക്കിന് ടെന്റുകളും ഫസ്റ്റ് എയ്ഡ് കേന്ദ്രങ്ങളുള്‍പ്പടെയും മറ്റ് സംവിധാനങ്ങളെല്ലാം പൂര്‍ണമായി കത്തി നശിച്ചതായി ബംഗ്ലാദേശ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
കോക്സ് ബസാറിലെ ബാലുഖാലി ക്യാമ്പ് ഒന്നില്‍നിന്ന് പുകപടലങ്ങള്‍ ഉയര്‍ന്നുപൊങ്ങുന്ന വിഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.തിങ്കളാഴ്ച പ്രാദേശിക സമയം വൈകീട്ട് 3.30 ഓടെയാണ് തീപിടിത്തം. തീ നിയന്ത്രണവിധേയമാക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പുകൾക്ക് മേല്‍നോട്ടം വഹിക്കുന്ന അഡീഷനല്‍ കമീഷണര്‍ മുഹമ്മദ് ശംസൂദ് ദോസ അറിയിച്ചു. ക്യാമ്പിലെ 700ലധികം ടെന്റുകള്‍ പൂര്‍ണമായും കത്തിനശിച്ചതായി ക്യാമ്പ് നിവാസികള്‍ വാര്‍ത്ത ഏജന്‍സിയോട് വെളിപ്പെടുത്തി.
Leave a Comment