News

എട്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ എസ്എഫ്ഐ നേതാവ് പിടിയിൽ

അഗർത്തല : എട്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ എസ്എഫ്ഐ നേതാവ് ഷമീം അഹമ്മദിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ത്രിപുരയിലെ ഉദയ്പൂരിലെ മഹാറാണി പ്രദേശത്താണ് സംഭവം.

Read Also : കേരളം ആര് ഭരിക്കും ? ; ടൈംസ് നൗ -സീ വോട്ടര്‍ സര്‍വേ ഫലം പുറത്ത്  

കുട്ടിയെ പാർക്കിലേക്ക് കൂട്ടിക്കൊണ്ടു വന്ന ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി അലറി വിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടി , കുട്ടിയെ രക്ഷിക്കുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.

ഷമീം ഓടിരക്ഷപെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരും ,പോലീസും ചേർന്ന് ഇയാളെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ ഷമീമിനെ ഏപ്രിൽ 6 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button