Life Style

ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മൈഗ്രെയിന്‍ ഒഴിവാക്കാം

 

മൈഗ്രേനിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ഇന്ന് ഏറെയാണ്. സാധാരണ തലവേദനയെക്കാള്‍ രൂക്ഷമാണ് മൈഗ്രേയ്ന്‍. കടുത്ത വേദനയോടൊപ്പം ചിലര്‍ക്ക് ഛര്‍ദ്ദിയും മുഖമാകെ തരിപ്പുമെല്ലാം അനുഭവപ്പെടും. സ്‌ട്രെസ്, ഉറക്കക്കുറവ്, ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍, ചില ഭക്ഷണ സാധനങ്ങള്‍ ഒക്കെ മൈഗ്രേന് കാരണമാകാറുണ്ട്. മൈഗ്രേന്‍ കുറയ്ക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടികൈകള്‍ ഇതാ.

ജങ്ക് ഫുഡ്

ജങ്ക് ഫുഡ് (Junk Food) കഴിക്കുന്നത് മൈഗ്രേന്‍ ഉണ്ടാക്കാന്‍ കാരണമാകാറുണ്ട്. അതിന്റെ കൂടെ സോഡാ ഡ്രിങ്ക്‌സ് കുടിക്കുന്നതും പ്രോസെസ്സഡ് ഭക്ഷണങ്ങള്‍, റെഡ് വൈന്‍ ഒക്കെ മൈഗ്രേന് കാരണമാകാറുണ്ട്. അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് മൈഗ്രേന്‍ കുറയ്ക്കാന്‍ സഹായിക്കും.

ഇഞ്ചി

ഇഞ്ചി (Ginger) മണപ്പിക്കുന്നത് ഛര്‍ദ്ദില്‍ മാറാന്‍ സഹായിക്കുമെന്ന് അറിയാല്ലോ എന്നാല്‍ പഠനങ്ങള്‍ അനുസരിച്ച് ഇഞ്ചി ഛര്‍ദ്ദി മാറാന്‍ മാത്രമല്ല തലവേദന കുറയ്ക്കാനും സഹായിക്കും.

പെപ്പര്‍മിന്റ് ഓയില്‍

2010 ല്‍ നടത്തിയ ഒരു പഠനം പ്രകാരം പെപ്പര്‍മിന്റ് ഓയിലിലെ മെന്തോള്‍ (Menthol)തലവേദന കുറയ്ക്കാന്‍ സഹായിക്കും. ഇത് നെറ്റിയില്‍ പുരട്ടുന്നത് മൈഗ്രേന്‍ മൂലം ഉണ്ടാകുന്ന വേദന, വെളിച്ചം കാണുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥത ഒക്കെ കുറയ്ക്കാന്‍ സഹായിക്കും.

. അക്യൂപ്രഷര്‍

വിരലുകളിലും കൈകളിലെ നിശ്ചിത സ്ഥലത്ത് പ്രഷര്‍ കൊടുത്ത് കൊണ്ട് ദേഹത്തെ വേദന കുറയ്ക്കുന്ന രീതിയെയാണ് അക്യൂപ്രഷര്‍ എന്ന് പറയുന്നത്. അക്യൂപ്രഷര്‍ ഗുരുതരമായ തലവേദനകളും മറ്റ് ശരീര വേദനകളും (Pain) കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button