KeralaNews

മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട; 160 കിലോയോളം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്

മലപ്പുറം: മലപ്പുറത്ത് എക്‌സൈസ് നടത്തിയ പരിശോധനയിൽ വൻ കഞ്ചാവ് വേട്ട. 160 കിലോയോളം കഞ്ചാവുമായി രണ്ടു പേർ പിടിയിലായി. മലപ്പുറം, കോഴിക്കോട് സ്വദേശികളാണ് പിടിയിലായത്.

Also Read: ‘സെയ്ഫും ഞാനും അദ്ദേഹത്തിന്റെ അഭിനയത്തിന്റെ കടുത്ത ആരാധകരാണ്. എല്ലായ്‌പ്പോഴും ആ ആരാധന തുടരും’; കരീന കപൂർ

ചേലേമ്പ്ര സ്വദേശി ഹസൻകുട്ടി, ഫറോക്ക് സ്വദേശി അബ്ദുൾ ഖാദർ എന്നിവരിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. തലപ്പാറ ഹൈവേയിൽ എക്‌സൈസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button