‘പരമ്പരാഗത മുസ്ലിം കുടുംബത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ മാറിയ ആളാണ് ഞാൻ, ലൗ ജിഹാദിനോട് യോജിക്കുന്നില്ല’; ഷിബില

മതത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ലെന്ന് നടി

മതത്തിൻ്റെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങളോട് ഒരിക്കലും യോജിക്കാനാവില്ലെന്ന് വ്യക്തമാക്കി നടി ഷിബില. അഭിപ്രായത്തിന്റെ പേരില്‍ ആളുകള്‍ തന്നെ വിലയിരുത്തും എന്ന് ഭയക്കുന്നില്ലെന്നും ഷിബില അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു. ആസിഫ് അലി നായകനായ കക്ഷി അമ്മിണി പിള്ള എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് ഷിബില ഫറ.

‘എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ ഒരിക്കലും എൻ്റെ ജോലിയെ ബാധിക്കുന്നതല്ല. ഞാന്‍ ശക്തമായും പൂർണമായും വിശ്വസിക്കുന്ന വിഷയങ്ങളിലുള്ള എന്റെ അഭിപ്രായങ്ങള്‍ മാത്രമാണ് ഞാന്‍ പറയാറുള്ളത്. പരമ്പരാഗത മുസ്ലിം കുടുംബത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ മാറി പോയ ആളാണ് ഞാന്‍. ഒരു മതത്തിലും എനിക്കിപ്പോൾ വിശ്വാസമില്ല. മതത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ല. അത് ശബരിമല വിഷയത്തിന്റെ കാര്യത്തില്‍ ആയാലും, ലൗ ജിഹാദിന്റെ കാര്യത്തില്‍ ആയാലും.’- ഷിബില പറയുന്നു.

Also Read:പ്രതിയോഗികളെ പരിഹസിക്കാന്‍ ഹിന്ദി സിനിമ ആയുധമാക്കി; പുലിവാല് പിടിച്ച് ഇമ്രാന്‍ ഖാന്‍

ദൈവത്തെ പ്രതിരോധിച്ച് കൊണ്ടുള്ള കാര്യങ്ങൾക്ക് വേണ്ടി ആളുകൾ ഊർജ്ജം നൽകുന്നതെന്തിനാണെന്നും ഷിബില ചോദിക്കുന്നു. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും മറ്റും ചെയ്യുന്ന ഒരുപാട് കാര്യങ്ങളെ കുറിച്ച് സംസാരിക്കാനും പ്രതികരിക്കാനുമുണ്ടെന്നിരിക്കെയാണ് ആളുകൾ ദൈവത്തെ പ്രതിരോധിച്ചു കൊണ്ടുള്ള ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി ആളുകള്‍ ഊര്‍ജ്ജം കളയുന്നതെന്ന് ഷിബില പറയുന്നു. തന്റെ ഭര്‍ത്താവ് വിജിത് ഹിന്ദു ആണെന്നും എന്നാൽ മത ചിന്തകളില്‍ അദ്ദേഹവും ഇപ്പോള്‍ വളരെ ലിബറല്‍ ആണെന്നും തുറന്നു പറയുകയാണ് ഷിബില.

Share
Leave a Comment