CinemaBollywoodNewsEntertainmentMovie Gossips

കോവിഡ്​ ബാധിതർക്ക് സഹായമെത്തിക്കാൻ ഒരു കോടി രൂപ നൽകി അക്ഷയ്​കുമാർ

കോവിഡ്​ ബാധിതർക്ക് സഹായമെത്തിക്കാൻ ആരംഭിച്ച ഗൗതം ഗംഭീർ ഫൗണ്ടേഷന്​ സംഭാവന നൽകി ബോളിവുഡ്​ നടൻ അക്ഷയ്​കുമാർ. മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരവും ഡൽഹിയിൽ നിന്നുള്ള ബിജെപി എം പിയുമായ ഗൗതം ഗംഭീർ തന്നെയാണ്​ ഫൗണ്ടേഷനിലക്ക് അക്ഷയ് സഹായം നൽകിയ വിവരം അറിയിച്ചത്. ഒരു കോടി രൂപയാണ് അക്ഷയ് സംഭാവനയായി നൽകിയത്.

‘അന്ധകാരത്തിന്‍റെ ഈ സമയത്ത്​ വരുന്ന എല്ലാ സഹായങ്ങളും പ്രതീക്ഷയുടെ ഒരു കിരണമാണ്​. അശരണർക്ക്​ ഭക്ഷണവും മരുന്നും ഓക്​സിജനും എത്തിക്കാൻ ഗൗതം ഗംഭീർ ഫൗണ്ടേഷന്​ ഒരു കോടി രൂപ നൽകിയ അക്ഷയ്​ കുമാറിന്​ ഒരുപാട്​ നന്ദി. ദൈവം അനുഗ്രഹിക്ക​ട്ടെ’ -ഗംഭീർ ട്വീറ്റ്​ ചെയ്​തു.

നാമെല്ലാവരും ഉടൻ തന്നെ ഈ പ്രതിസന്ധിയിൽ നിന്ന് കരകയറുമെന്ന്​ പ്രത്യാശയോടെയാണ് ഗംഭീറിന്‍റെ ട്വീറ്റിന്​ അക്ഷയ്​ മറുപടി എഴുതിയത്. ഇത് ശരിക്കും ദുഷ്‌കരമായ സമയമാണ് ഗൗതം ഗംഭീർ. സഹായിക്കാൻ സാധിച്ചതിൽ എനിക്ക്​ അതിയായ സന്തോഷം തോന്നുന്നു. നാമെല്ലാവരും ഉടൻ തന്നെ ഈ പ്രതിസന്ധിയിൽ നിന്ന് കരകയറുമെന്ന്​ പ്രത്യാശിക്കുന്നു. സുരക്ഷിതമായി ഇരിക്കുക’; അക്ഷയ് കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button