Latest NewsNewsMenInternationalLife StyleSex & Relationships

ശുക്ല ദാനം രക്ത ദാനത്തിനു തുല്യം; ശുക്ലം ദാനം ചെയ്യുന്നവർക്ക് 56,000 രൂപ, ചില നിബന്ധനകളുണ്ട് !

ഗുണനിലവാരമുള്ള പുരുഷന്മാരുടെ ബീജം മാത്രമായിരിക്കും സ്വീകരിക്കുക.

സെജിയാങ്: ശുക്ലം ദാനം ചെയ്യുന്നവർക്ക് 56,000 രൂപയാണ് ചൈന ഓഫർ ചെയ്യുന്നത്. ചൈനയിലെ ഒരു ബീജ ദാതാക്കളുടെ ബാങ്ക് സോഷ്യൽ മീഡിയ അഭ്യർത്ഥിച്ച കാര്യമാണിത്. ബീജം ദാനം ചെയ്യണമെന്ന് ഇവർ ജനങ്ങളോട് അഭ്യർത്ഥിച്ചു. ദാതാക്കളുടെ കുറവ് നികത്താനാണു ഇത്തരമൊരു പ്രവർത്തനം. ഗുണനിലവാരമുള്ള പുരുഷന്മാരുടെ ബീജം മാത്രമായിരിക്കും സ്വീകരിക്കുക. ശേഷം ഇവർക്ക് ആകർഷകമായ പണം നൽകുകയും ചെയ്യും എന്നതാണ് ഓഫർ.

സെജിയാങ് പ്രവിശ്യയിലെ ഹാങ്ങ്ശു നഗരം ആസ്ഥാനമായുള്ള സെജിയാങ് ഹ്യൂമൻ ബീജ ബാങ്ക് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ പ്രവർത്തനം നടത്തി വരികയാണ്. ബീജ ദാനത്തെ കുറിച്ച് ബോധവത്കരണം നടത്തുകയും ജനങ്ങളെ അതിനായി പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ഇവർ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ബീജം ദാനം ചെയ്യാൻ സന്നദ്ധപ്രവർത്തകര്‍ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇതിനായി ബാങ്ക് വിവിധ പരസ്യങ്ങളും നല്‍കിയിരുന്നു. ഏറ്റവും ശ്രദ്ധേയമായ ഒരു പരസ്യം ഇങ്ങനെയായിരുന്നു, “ശുക്ലം ദാനം ചെയ്യുന്നത് രക്തം ദാനം ചെയ്യുന്നതിന് തുല്യമാണ്. ഇത് മാന്യമായ ഒരു മാനുഷിക പ്രവൃത്തിയാണ്. ഇത് ജീവിതത്തെക്കുറിച്ചുള്ള ഒരു പുത്തൻ ഉണർവ് തന്നെ നൽകുന്നു. നല്ല നിലവാരമുള്ള ഒരു ശുക്ലം ദാനം ചെയ്യുന്നയാൾക്ക് 5,000 യുവാൻ (56,053 രൂപ) നൽകും, ഇനി നിങ്ങൾ എന്തിനാണ് കാത്തിരിക്കുന്നത്? സന്തോഷത്തോടെ വന്നു കടമ നിർവഹിക്കൂ’.

Also Read:ഇന്ത്യയ്ക്ക് കൈത്താങ്ങായി അമേരിക്ക; മെഡിക്കൽ സഹായവുമായി ആദ്യ വിമാനം ഡൽഹിയിലെത്തി

ഇത്തരം ഓഫറുകൾ ഉണ്ടെങ്കിലും ഇവിടുത്തെ ശുക്ല ബാങ്കുകളുടെ പ്രവർത്തനം അത്ര ഈസിയായി നടക്കുന്ന ഒന്നല്ല. ബാങ്ക് കടുത്ത ക്ഷാമത്തിലാണ്. സംഭാവനയെക്കുറിച്ച് നിരവധി ഫോൺ കോളുകൾ വന്നെങ്കിലും ദാനത്തിനു തയ്യാറായി എത്തിയത് കുറച്ച് പേര് മാത്രമാണ്. യോഗ്യത ഇല്ലാത്തവരുടെ ശുക്ലം സ്വീകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഇവർ. ഗർഭധാരണത്തിന് കഴിയാത്തതോ പാരമ്പര്യ രോഗങ്ങളുള്ളതോ ആയ ആളുകളിൽ നിന്ന് ശുക്ലം സ്വീകരിക്കില്ല. ഈ ബീജ ബാങ്ക് പ്രതിവർഷം രണ്ടായിരത്തിലധികം കുടുംബങ്ങളെ സഹായിച്ചിട്ടുണ്ടെന്നും സ്ഥാപിതമായ 16 വർഷത്തിനിടെ 11,420 കുഞ്ഞുങ്ങൾ ജനിച്ചുവെന്നും അധികൃതർ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button