‘ശർദ്ദിച്ചു വയ്ക്കുന്ന വൃത്തികേടുകള്‍ക്കു കയ്യും കണക്കുമില്ല’; ശ്രീലക്ഷ്മി അറയ്ക്കലിന് മറുപടിയുമായി രശ്മി ആര്‍ നായര്‍

എങ്ങനെയെങ്കിലും ആളുകള്‍ തന്നെ കുറിച്ച്‌ സംസാരിക്കുക എന്നത് മാത്രമാണ് ആത്യന്തികമായി ഒരേയൊരു ജീവിത ലക്ഷ്യം

കൊച്ചി: പെണ്‍കുട്ടികള്‍ വിവാഹത്തിന് മുമ്പ് പങ്കാളിയാവുന്നയാളുടെ ലൈംഗിക ശേഷി പരിശോധിക്കണം. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ കോളിളക്കം സൃഷ്ടിച്ച ശ്രീലക്ഷ്മി അറയ്ക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റാണിത്. പുരുഷന്റെ ലൈംഗികാവയത്തിന് കുഴപ്പങ്ങളുണ്ടോയെന്നും ലൈംഗിക സംതൃപ്തി തരാന്‍ കഴിയുന്നുണ്ടോ എന്നും അറിയാന്‍ വിവാഹത്തിന് മുമ്പ് തന്നെ ബന്ധപ്പെട്ട് പെണ്‍കുട്ടികള്‍ ഉറപ്പ് വരുത്തണമെന്നാണ് ശ്രീലക്ഷ്മി പോസ്റ്റില്‍ പറയുന്നത്.

വലിയ വിമര്‍ശനമാണ് ശ്രീലക്ഷ്മിയുടെ ഈ പോസ്റ്റിനെതിരെ ഉയരുന്നത്. ഏറെ വിവാദമായതോടെ ശ്രീലക്ഷ്മി പോസ്റ്റ് പിന്‍വലിച്ചെങ്കിലും പിന്നീട് പോസ്റ്റ് വീണ്ടും വന്നു. ഇപ്പോൾ ശ്രീലക്ഷ്‌മിക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റ് രശ്മി ആര്‍ നായര്‍.

“ആ സ്ത്രീ ഇങ്ങനെ ശര്‍ദ്ധിച്ചു വയ്ക്കുന്ന വൃത്തികേടുകള്‍ക്കു കയ്യും കണക്കും ഉണ്ടാകില്ല. എങ്ങനെയെങ്കിലും ആളുകള്‍ തന്നെ കുറിച്ച്‌ സംസാരിക്കുക എന്നത് മാത്രമാണ് ആത്യന്തികമായി ഒരേയൊരു ജീവിത ലക്ഷ്യം . ഇതിനെയൊക്കെ ഓഡിറ്റ് ചെയ്തു പബ്ലിസിറ്റി കൊടുത്തു സഹായിക്കാന്‍ നടക്കുന്ന നേരത്തു അത്രയ്ക്ക് സമയമുണ്ടേല്‍ കുറച്ചു ജീരകം വാങ്ങി തൊലി കളയാം” എന്നായിരുന്നു ശ്രീലക്ഷ്മിയുടെ പോസ്റ്റില്‍ രശ്മിയുടെ പ്രതികരണം.

Share
Leave a Comment