ദില്ലി: കൊവിഡിനെ കൈകാര്യം ചെയ്യുന്ന രീതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും എന്‍ഡിഎ സര്‍ക്കാരിനെയും വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. മോദിയുടെ കരച്ചിലിനെ മുതലക്കണ്ണീരെന്ന് വിശേഷിപ്പിച്ച് രാഹുല്‍ ഗാന്ധി. അതേസമയം മുതലകള്‍ നിരപരാദികളാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. മോദിയുടെ തന്നെ മണ്ഡലമായ വാരണസ്സിയിലെ ഡോക്ടര്‍മാരുമായി വെള്ളിയാഴ്ച നടത്തിയ ഓണ്‍ലൈന്‍ ചര്‍ച്ചക്കിടെയാണ് പ്രധാനമന്ത്രി വൈകാരികമായി പ്രതികരിച്ചത്.
Also Read:കോവിഡ് പ്രതിദിന കണക്കില്‍ മുന്നില്‍ ,കേരളത്തിൽ കഴിഞ്ഞ 10 ദിവസത്തിനിടെ 1117 കോവിഡ് മരണങ്ങള്‍
വാക്സിന്‍ ഇല്ല. ഏറ്റവും താഴ്ന്ന നിലയില്‍ ജിഡിപി. ഏറ്റവും കടുതല്‍ കൊവിഡ് മരണങ്ങള്‍… കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദികളല്ലേ? പ്രധാനമന്ത്രി കരയുന്നു.
ട്വിറ്ററില്‍ രാഹുല്‍ ഗാന്ധി കുറിച്ചു. കൊവിഡില്‍ മരിച്ചവര്‍ക്ക് ആധരം അര്‍പ്പിക്കുമ്ബോള്‍ മോദി കരഞ്ഞതിനെ മുതലക്കണ്ണീര്‍ എന്നാണ് രാഹുല്‍ വിശേഷിപ്പിച്ചത്. എന്നാല്‍ മറ്റൊരു ട്വീറ്റില്‍ മുതലകള്‍ നിരപരാദികളാണെന്നും രാഹുല്‍ കുറിച്ചു.
മറ്റൊരു ട്വീറ്റില്‍ ആഗോള സാമ്ബത്തികാവസ്ഥയും മഹാമാരിയുടെ വ്യാപനവും വ്യക്തമാക്കുന്ന ചാര്‍ട്ട് രാഹുല്‍ പങ്കുവച്ചു. കേന്ദ്രസര്‍ക്കാരിന്റെ മുന്‍ മുഖ്യ സാമ്ബത്തിക ഉപദേഷ്ടാവ് കൗശിക് ബസു പങ്കുവച്ച ചാര്‍ട്ടാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.
10 ലക്ഷത്തില്‍ 212 പേരാണ് ഇന്ത്യയില്‍ മരിക്കുന്നതെന്ന് ഈ ചാര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ വിയറ്റ്നാമില്‍ ഇത് 0.4 ഉം ചൈനയില്‍ രണ്ടുമാണ്. ജിഡിപി ബംഗ്ലാദേശില്‍ 3.8 ഉം ചൈനയില്‍ 1.9 ഉം പാക്കിസ്ഥാനില്‍ 0.4 ഉം ആയിരിക്കെ ഇന്ത്യയില്‍ ഇത് മൈനസ് എട്ട് ആണെന്ന് ചാര്‍ട്ട് വ്യക്തമാക്കുന്നു.
രാഹുല്‍ ഗാന്ധിക്ക് പുറമെ കോണ്‍ഗ്രസ് നേതാക്കളായ ജയ്റാം രമേഷും പി ചിദംബരവും കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തി. വാക്സിന്‍ നല്‍കുന്നതിലെ മെല്ലപ്പോക്കില്‍ ലോകാരോഗ്യ സംഘടനും ഐഎംഎഫും ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ചിദംബരം ട്വീറ്റ് ചെയ്തു..
Leave a Comment