Technology

മിന്നൽ വേഗത്തിൽ ഫുൾ ചാർജ്; തകർപ്പൻ കണ്ടുപിടിത്തവുമായി ഷവോമി

മൊബൈല്‍ ഫോണ്‍ വിപണന രംഗത്ത് കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ ബ്രാന്‍ഡാണ് ഷവോമി. വ്യത്യസ്ത തരം മൊബൈല്‍ ഫോണുകളിലൂടെയും മറ്റ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളിലൂടെയുമെല്ലാം ഷവോമി വിപണിയില്‍ തങ്ങളുടേതായ ഇടം കണ്ടെത്തിക്കഴിഞ്ഞു. ഇപ്പോള്‍ ഇതാ ഏവരും ആഗ്രഹിച്ച കണ്ടുപിടിത്തവുമായാണ് ഷവോമി രംഗത്തെത്തിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വേഗത്തില്‍ ചാര്‍ജിംഗ് നടക്കുന്ന മൊബൈല്‍ സാങ്കേതിക വിദ്യയാണ് ഷവോമി പുറത്തുവിട്ടിരിക്കുന്നത്. വെറും 8 മിനിറ്റില്‍ 4,000 എംഎഎച്ച് ബാറ്ററി 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് ഷവോമി അവതരിപ്പിച്ചിരിക്കുന്നത്. ഷവോമിയുടെ എംഐ 11 പ്രോയില്‍ ഈ ‘ഹൈപ്പര്‍ ചാര്‍ജ്’ ടെക്‌നോളജി ഉപയോഗിച്ച് ചാര്‍ജ് ചെയ്യുന്ന വീഡിയോയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

സാധാരണ 120W ചാര്‍ജിംഗില്‍ ഫോണ്‍ 15 മിനിറ്റില്‍ ഫുള്‍ ചാര്‍ജ് ആകുമെന്നാണ് കമ്പനിയുടെ അവകാശവാദം. നിലവില്‍ ഏറ്റവും വേഗത്തിലുള്ള വയര്‍, വയര്‍ലെസ് ചാര്‍ജിംഗ് റെക്കോഡുകള്‍ ഷവോമിക്ക് സ്വന്തമാണെന്നും കമ്പനി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button