KeralaNewsIndia

സോണിയയുമായി അതിപ്രധാന കൂടിക്കാഴ്ച നടത്തി സ്റ്റാലിന്‍

ന്യൂഡല്‍ഹി: ദേശീയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി അതിപ്രധാന കൂടിക്കാഴ്ച നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സന്നിഹിതനായിരുന്നു. സോണിയയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

അധികാരം ഏറ്റെടുത്തതിനു ശേഷം ആദ്യമായാണ് സ്റ്റാലിന്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായി കൂടിക്കാഴ്ച നടത്തുന്നത്. കോണ്‍ഗ്രസ് സഖ്യകക്ഷിയായ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളും നയങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്തതായാണ് സൂചന.

കൂടിക്കാഴ്ചയില്‍ സ്റ്റാലിനൊപ്പം ഭാര്യ ദുര്‍ഗാവതി സ്റ്റാലിനുമുണ്ടായിരുന്നു. സ്റ്റാലിനും സോണിയയും കൂടിക്കാഴ്ച നടത്തിയതായി രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യാഴാഴ്ച സ്റ്റാലിന്‍ സന്ദര്‍ശിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button