KeralaIndia

ഡിജിപിയുടെ വെളിപ്പെടുത്തൽ നിസ്സാരമല്ല: പോലീസിൽ മുതൽ കേരള സർവകലാശാലയിൽ വരെ സ്ലീപ്പർ സെല്ലുകൾ : കെ സുരേന്ദ്രൻ

തീവ്രവാദികളുടെ വോട്ട് കൊണ്ടാണ് പിണറായി ഇത്തവണ വീണ്ടും ജയിച്ചതെന്നും സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിലെ തീവ്രവാദ ബന്ധങ്ങളെ കുറിച്ച് ഡിജിപി ലോക്നാഥ് ബെഹ്റയുടെ വെളിപ്പെടുത്തൽ നിസാരമായി തള്ളിക്കളയരുതെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സ്ഥാനമൊഴിയാറാകുന്ന സമയത്തെങ്കിലും ഡിജിപി സത്യം പറഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിനെ കുറിച്ച് എന്താണ് മുഖ്യമന്ത്രിയുടെ അഭിപ്രായം എന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

കേരളത്തിൽ ഐസിസ് റിക്രൂട്ട്മെന്റ് നടക്കുന്നു എന്ന ഗുരുതര ആരോപണമാണ് ബെഹ്‌റ ഉന്നയിച്ചത്. ഇത് തെളിയിക്കുന്ന തരത്തിൽ കേരളത്തിലെ സർവ്വകലാശാലയിലേക്ക് മാത്രം സിറിയയിൽ നിന്നും അഫ്‌ഗാനിസ്ഥാനിൽ നിന്നും ഇറാക്കിൽ നിന്നുമൊക്കെ എങ്ങനെ ചില പ്രത്യേക വിഭാഗത്തിലെ കുട്ടികൾ അഡ്മിഷനായി വരുന്നു എന്നും സുരേന്ദ്രൻ ചോദിച്ചു.

പോലീസ് സേനയിൽ വരെ സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലം ഡിവൈഎസ്പിക്ക് തീവ്രവാദ ബന്ധം ഉള്ളതിനാലാണ് അദ്ദേഹത്തെ മാറ്റിയതെന്നും സുരേന്ദ്രൻ ആരോപിച്ചു. കോന്നിയിലും പത്തനാപുരത്തും സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവങ്ങൾ നിസാരമല്ല. തീവ്രവാദികളുടെ വോട്ട് കൊണ്ടാണ് പിണറായി ഇത്തവണ വീണ്ടും ജയിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button