Life Style

കോവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം സെക്‌സില്‍ ഏര്‍പ്പെടുന്നതുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വാക്‌സിന്‍ സ്വീകരിച്ച ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുതെന്ന് ഒരു പഠനങ്ങളും പറഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളൊന്നും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിട്ടില്ല. എന്നാല്‍, കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കൂടുതല്‍ കരുതല്‍ വേണം. കോവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷമുള്ള ആദ്യ നാളുകളില്‍ ഗര്‍ഭധാരണത്തിനു സാധ്യത പരമാവധി ഒഴിവാക്കുന്നതാണ് ഉചിതം. കോണ്ടം ധരിച്ച് സെക്സില്‍ ഏര്‍പ്പെടാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

വാക്‌സിന്‍ സ്വീകരിച്ച ശേഷം മാത്രമല്ല കോവിഡ് വ്യാപനത്തിന്റെ ഈ സാഹചര്യത്തിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പങ്കാളികള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം.
രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ രണ്ടോ മൂന്നോ ആഴ്ചത്തേയ്ക്ക് പൂര്‍ണമായും കോണ്ടം ഉപയോഗിക്കാന്‍ ശ്രമിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

കോവിഡ് കാലത്തെ ലൈംഗിക ബന്ധത്തില്‍ കൂടുതല്‍ ശ്രദ്ധവേണമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. സെക്‌സിനു മുന്‍പും പിന്‍പും കുളിച്ച് ശരീരം അണുവിമുക്തമാക്കണം. വൈറസ് പകരാന്‍ സാധ്യതയുള്ള സെക്‌സ് പൊസിഷനുകളോ മാര്‍ഗങ്ങളോ ഒഴിവാക്കുന്നത് നല്ലതായിരിക്കുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button