NewsHome & GardenSpirituality

പഠനമുറി ക്രമീകരിക്കുന്നതിനുള്ള ചില വാസ്തു നിർദ്ദേശങ്ങൾ

കുട്ടികളെ പഠനത്തിന് സഹായിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് വീടിൻ്റെ വാസ്തു. ഓരോ ദിക്കിലേക്ക് തിരിഞ്ഞിക്കുന്നത് വളരെ ഗുണപ്രദമായിരിക്കും. പഠനമുറി പടിഞ്ഞാറോ വടക്കോ ദിശയിലായിരിക്കാൻ ശ്രമിക്കണം. ഇത് നിങ്ങൾക്ക് പോസിറ്റീവ് ഊർജം നൽകുന്നതിന് സഹായിക്കും.

പഠനത്തിനായി ഇരിക്കുമ്പോഴെല്ലാം കിഴക്കോ വടക്കോ ദിശയക്ക് അഭിമുഖമാകാൻ ശ്രദ്ധിക്കണം. ഏകാഗ്രതയ്ക്ക് ഇത് നിങ്ങളെ സഹായിക്കും. ഒരു വിദ്യാർത്ഥിയുടെ ഏകാഗ്രത വർദ്ധിപ്പിക്കുന്നതിന് പഠന മുറിയിൽ നീലയും പച്ചയും നിറത്തിലുള്ള പെയിൻ്റ് ഉപയോഗിക്കുന്നതാണ് നല്ലത്. പഠനമുറിയുടെ വാതിൽ വടക്കുകിഴക്കൻ ദിശയിലായിരിക്കുന്നതാണ് ഉത്തമം.വാസ്തു പ്രകാരം പഠന മുറിയിൽ കണ്ണാടി വയ്ക്കുന്നതും നന്നല്ല.

വിദ്യാർത്ഥികൾ പഠനത്തിനായി തടി കസേരയിൽ ഇരിക്കുന്നതാണ് ഉത്തമം. ഇന്നത്തെ കാലഘട്ടത്തിൽ അതിന് സാഹചര്യമില്ലെങ്കിലും കഴിയുന്നവർ പാലിക്കാൻ ശ്രമിച്ചാൽ ഗുണകരമാകും. .കിഴക്കോ തെക്കോ ദിശയിലേക്കാണ് ഉറങ്ങുമ്പോൾ തല വെക്കേണ്ടത്. വടക്കേ ദിശ ഒഴിവാക്കണം. പഠനമുറിയുടെ വടക്കുകിഴക്കൻ ദിശയിൽ ഒരു അക്വേറിയം സ്ഥാപിക്കുക. ഇത് അന്തരീക്ഷത്തിന് ഒരു ശാന്തമായ ഫലം നൽകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button