News

ശരവേഗത്തില്‍ വണ്ടികള്‍ കുതിക്കും, 120 കി.മീ വേഗതയ്ക്ക് കേന്ദ്ര ഗതാഗതവകുപ്പിന്റെ അംഗീകാരം: പക്ഷേ കേരളത്തില്‍ അനുമതി ഇല്ല

കോഴിക്കോട്: രാജ്യത്ത് ദേശീയപാതയില്‍ വാഹന വേഗം 120 കിലോമീറ്റര്‍ വേഗത്തിലാക്കി കേന്ദ്ര ഗതാഗത വകുപ്പ്. എന്നാല്‍ കേരളത്തില്‍ വേഗ പരിധി 80 ന് അപ്പുറം പോകില്ല. ദേശീയപാതക്ക് രാജ്യമെമ്പാടും 65 മീറ്റര്‍ വീതി നിശ്ചയിച്ചപ്പോള്‍ ഇവിടെ 30 മീറ്റര്‍ മതിയെന്ന് സര്‍വകക്ഷിയോഗത്തില്‍ വികസന തീരുമാനമെടുത്തതിനെ തുടര്‍ന്നാണ് വേഗ പരിധിയും കുറച്ചത്. ഇത് കേരളത്തിന് തിരിച്ചടിയാണെന്ന് ഭരണ നയതന്ത്രജ്ഞര്‍ വിലയിരുത്തുന്നു.

റോഡിലെ വേഗം കുറയുമ്പോള്‍ ചരക്ക് നീക്കം തടസപ്പെടും. കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങളെ ആശ്രയിക്കുന്ന ആഗോള ചരക്കു കടത്ത് കമ്പനികള്‍ക്ക് കേരളത്തിലെ വേഗ പരിധി തിരിച്ചടിയായേക്കുമെന്നാണ് കണക്കുകൂട്ടല്‍. യാത്രയ്ക്ക് സമയം ലാഭിക്കാന്‍ ആയിരക്കണക്കിന് കോടി മുടക്കി അതിവേഗപ്പാത നിര്‍മ്മിക്കുന്നതിനു പകരം 120 കിലോമീറ്റര്‍ വേഗം സഞ്ചരിക്കാനായാല്‍ കേരളത്തിന് ദേശീയപാതകള്‍ മതിയായിരുന്നു. നാലര മണിക്കൂറില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍കോടെത്താം. പക്ഷേ രാജ്യമാകെ അനുവദനീയ വേഗം 120 ആയിരിക്കെ, കേരളം 80 കിലോമീറ്ററില്‍ തന്നെ തുടരേണ്ടിവരും.

shortlink

Post Your Comments


Back to top button