Life Style

സ്തനാര്‍ബുദം : ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

ലോകത്ത് സ്തനാര്‍ബുദം ബാധിക്കുന്നവരുടെ എണ്ണം വര്‍ഷം തോറും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. വളരെ നേരത്തേ തന്നെ കണ്ടെത്തിയാല്‍ സ്തനാര്‍ബുദം പൂര്‍ണമായും ചികിത്സിച്ചുഭേദമാക്കാവുന്ന രോഗമാണ്. ഈ രോഗം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് 35 നും 55 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ലോകത്താകമാനമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കാന്‍സര്‍ രോഗികളില്‍ ശ്വാസകോശാര്‍ബുദം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം സ്തനാര്‍ബുദത്തിനാണ്.

വ്യായാമം, ആരോഗ്യകരമായ ഭക്ഷണരീതി, പുകവലി, മദ്യപാനം തുടങ്ങിയവ ഒഴിവാക്കല്‍ എന്നീ കാര്യങ്ങള്‍ കൗമാര പ്രായത്തില്‍ തന്നെ ശീലിച്ചാല്‍ സ്തനാര്‍ബുദ സാധ്യത ഒരു പരിധി വരെ ഒഴിവാക്കാം. സ്തനാര്‍ബുദത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

വേദനയുള്ളതോ അല്ലാത്തതോ വിവിധ വലിപ്പത്തിലുള്ള മുഴകള്‍, കല്ലിപ്പ് തുടങ്ങിയവ

സ്തനങ്ങളുടെ തൊലിപ്പുറത്തുണ്ടാകുന്ന നിറവ്യത്യാസം, വ്രണങ്ങള്‍, കുത്തുകള്‍ പോലെയുള്ള പാടുകള്‍

കക്ഷത്തിലും കഴുത്തിലും ഉണ്ടാകുന്ന മുഴകള്‍, വീക്കം എന്നിവ

മുലഞെട്ട് അല്ലെങ്കില്‍ മുലക്കണ്ണ് അകത്തേയ്ക്ക് വലിഞ്ഞ് പോകുന്ന അവസ്ഥ

ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുന്നതിലൂടെ ഇത് തടയാന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നുണ്ട്. ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും പതിവായി കഴിക്കുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങള്‍ പറയുന്നു. അത്തരത്തിലുള്ള ചില ഭക്ഷണങ്ങള്‍ അറിയാം .

മഷ്‌റൂം

വൈറ്റമിന്‍-ഡി ധാരാളമടങ്ങിയ വിഭവമാണ് മഷ്റൂം അഥവാ കൂണ്‍. ഇത് ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ വൈറ്റമിന്‍ ഡിയുടെ അളവ് ക്രമപ്പെടുത്തുകയും സ്തനാര്‍ബുദ സാധ്യത കുറയ്ക്കുകയും ചെയ്യും.

മാതളനാരങ്ങ

കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയ്‌ക്കെതിരെ പോരാടുന്ന ഘടകങ്ങള്‍ മാതളനാരങ്ങയിലുണ്ട്. മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് പ്രോസ്റ്റേറ്റ് കാന്‍സര്‍, ഹൃദ്രോഗങ്ങള്‍ എന്നിവ തടയുവാന്‍ സഹായിക്കും.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന കാറ്റെച്ചിനുകള്‍ കാന്‍സര്‍ തടയാന്‍ സഹായിക്കുന്നു. ഇത് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുകയും ആരോഗ്യകരമായ ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യും.

മധുരക്കിഴങ്ങ്

ബീറ്റ കരോട്ടീന്‍ അടങ്ങിയതാണ് മധുരക്കിഴങ്ങ്. ഇത് സ്തനാര്‍ബുദ സാധ്യത കുറയ്ക്കാന്‍ ഏറെ നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button