NattuvarthaKeralaIndiaNews

ഭർത്താവിനെ ഉപേക്ഷിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം വീടുവിട്ടു: യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

ഡല്‍ഹി യാത്രയെപ്പറ്റിയുള്ള വിവരങ്ങള്‍ വെളിപ്പെടുത്താതിരുന്നതിനെച്ചൊല്ലി സൂര്യയുമായി തര്‍ക്കമുണ്ടായി

ചെന്നൈ : ഭർത്താവിനെ ഉപേക്ഷിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം വീടുവിട്ട യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. തിരുവനന്തപുരം സ്വദേശിനിയായ രഞ്ജിനി (32)യുടെ മൃതദേഹം തമിഴ്നാട് കൃഷ്ണഗിരിയിലെ കാവേരിപ്പട്ടണത്തിന് സമീപത്ത് നിന്നുമാണ് കണ്ടെത്തിയത്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സൂര്യ എന്ന യുവാവിനൊപ്പം ജീവിക്കാനായി ഭര്‍ത്താവിനേയും ബന്ധുക്കളേയും ഉപേക്ഷിച്ച് രഞ്ജിനി തമിഴ്നാട്ടിലെത്തിയതായിരുന്നു. വിവാഹം കഴിക്കാതെ ഇവിടെ യുവാവിനൊപ്പം ഒരുമിച്ചു കഴിയുകയായിരുന്ന ഇവർ നാലുമാസത്തോളം കാവേരിപ്പട്ടണത്തുള്ള വസ്ത്രശാലയില്‍ ജോലി ചെയ്തിരുന്നതായും പറയപ്പെടുന്നു. രഞ്ജിനി ഒരാഴ്ച ഡല്‍ഹിയില്‍ പോയി മടങ്ങിയെത്തിയതായും യാത്രയെപ്പറ്റിയുള്ള വിവരങ്ങള്‍ വെളിപ്പെടുത്താതിരുന്നതിനെച്ചൊല്ലി സൂര്യയുമായി തര്‍ക്കമുണ്ടായതയുമാണ് ലഭ്യമായ വിവരം.

സംഭവത്തെ തുടർന്ന് കാണാതായ രഞ്ജിനിയുടെ മൃതദേഹം പിന്നീട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. മാനസിക വിഷമത്തെ തുടര്‍ന്ന് താന്‍ മരിക്കുകയാണെന്നാണ് വ്യക്തമാക്കി രഞ്ജിനിയുടെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സൂര്യയെ കണ്ടെത്താനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button