KozhikodeKeralaNattuvarthaNews

നിപ: ആടുകളില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ചു, വവ്വാലുകളുടെയും കാട്ടുപന്നികളുടെയും സാംപിള്‍ ശേഖരിക്കും

മരിച്ച മുഹമ്മദ് ഹാഷിമിന്റെ വീട്ടിലെ ആടുകളില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് നിപ ബാധിച്ച് പന്ത്രണ്ടുവയസുകാരന്‍ മരിച്ച സംഭവത്തില്‍ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പ് ശ്രമം തുടങ്ങി. മരിച്ച മുഹമ്മദ് ഹാഷിമിന്റെ വീട്ടിലെ ആടുകളില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ചു. ആടുകള്‍ക്ക് നേരത്തെ രോഗം ബാധിച്ചിരുന്നു, അതുകൊണ്ടാണ് സാപിളുകള്‍ ശേഖരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ലോകത്ത് ഇത് വരെയും ആടിന് നിപ വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല, സാധാരണ പഴ വര്‍ഗ്ഗങ്ങളില്‍ നിന്നാണ് ഇത്തരം വൈറസുകള്‍ വ്യാപിക്കുന്നത്. സംശയം തീര്‍ക്കാനാണ് ആടുകളുടെ സാംപിളുകള്‍ ശേഖരിച്ചതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം കൂടുതലാണ്. അതുകൊണ്ട് ആവശ്യമാണെങ്കില്‍ കാട്ടുപന്നികളില്‍ നിന്നും സാംപിളുകള്‍ ശേഖരിക്കും. കൂടാതെ വവ്വാലുകളില്‍ നിന്നും സാംപിളുകള്‍ ശേഖരിച്ച് ഇവ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. മരിച്ച കുട്ടിയുമായി സമ്പര്‍ക്കപ്പട്ടികയിലുള്ള എട്ടുപേര്‍ പനിയും മറ്റ് അസ്വസ്ഥകളും പ്രകടിപ്പിച്ചിട്ടുണ്ട്. ഇവര്‍ ഉള്‍പ്പെടെ 32 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമ്പര്‍ക്കപ്പട്ടികയില്‍ 63 പേരെക്കൂടി ഉള്‍പ്പെടുത്തിയതോടെ ആരെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 251 ആയി. ഇതില്‍ 32 പേര്‍ ഹൈറിസ്‌ക്ക് വിഭാഗത്തിലാണ്.

അതേസമയം സംസ്ഥാനത്ത് നിപ വ്യാപനം തീവ്രമാകാനിടയില്ലെന്നാണ് കേന്ദ്ര വിദഗ്ധ സംഘത്തിന്റെ നിഗമനം. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിനാല്‍ രോഗനിയന്ത്രണം സാധ്യമാണെന്നാണ് പ്രാഥമിക നിഗമനം. ആവശ്യമെങ്കില്‍ കൂടുതല്‍ വിദഗ്ധര്‍ കേരളത്തിലെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button