ThiruvananthapuramNattuvarthaKeralaNews

മാനസികാരോഗ്യ ബോധവൽക്കരണം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം: അന്താരാഷ്ട്ര മാനസികാരോഗ്യദിന വെബ്ബിനാർ

നിത്യജീവിതത്തിൽ സാധാരണ ചെയ്യുന്ന കാര്യങ്ങൾ ചെയ്യാൻ കഴിയാത്ത രീതിയിൽ മാനസികനില മോശമായാൽ ഒരു മാനസികാരോഗ്യ വിദഗ്ധനെ കണ്ടു സഹായം തേടേണ്ടത് അനിവാര്യമാണ്

തിരുവനന്തപുരം: സ്വസ്തി ഫൗണ്ടേഷൻ, എസ് എൻ യുണൈറ്റഡ് മിഷൻ ഇൻറർനാഷണൽ, കെഐഎംആർ എന്നിവർ സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര മാനസികാരോഗ്യദിന വെബ്ബിനാറിൽ ലോകത്തിൻറെ പല ഭാഗത്തു നിന്നുള്ള മാനസികാരോഗ്യ വിദഗ്ധർ പങ്കെടുത്തു. ഡോ: അരുൺ ബി നായർ, ഡോ: മോഹൻ റോയ് എന്നിവർ മോഡറേറ്റർമാരായിരുന്നു. പരിപാടിയിൽ ഡോക്ടർ ദേവിൻ പ്രഭാകർ സ്വാഗതമാശംസിച്ചു. പ്രശസ്ത ചലച്ചിത്ര നടനും സംവിധായകനുമായ ശ്രീ മധുപാൽ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഡോ സെൻ കല്ലുംപുറം ( ഇംഗ്ലണ്ട്), ഡോ അനൂപ് രവീന്ദ്രൻ( ഓസ്ട്രേലിയ), ഡോ ജോഷി ജേക്കബ് (വൈറോളജിസ്റ്റ, യുഎസ്എ), ശ്രീ മനോജ് ( നെതർലാൻഡ്സ്) എന്നിവർ ചർച്ചയിൽ പാനൽ അംഗങ്ങളായിരുന്നു. സൂം മീറ്റിംഗിലൂടെ ലോക മാനസികാരോഗ്യ ദിനമായ ഒക്ടോബർ 10നാണ് വെബ്ബിനാർ നടത്തിയത്‌.

പഠനങ്ങൾ പ്രകാരം കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 12.8 ശതമാനം പേർക്ക് ചികിത്സ ആവശ്യമുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും എന്നാൽ ഇവരിൽ 15 ശതമാനം പേർക്ക് മാത്രമേ ശാസ്ത്രീയമായ ചികിത്സ ലഭിക്കുന്നുള്ളൂവെന്നും ഡോ: അരുൺ ബി നായർ ആമുഖ പ്രഭാഷണത്തിൽ സൂചിപ്പിച്ചു. മാനസിക ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ ധാരണകളാണ് ചികിത്സ ലഭിക്കുന്നതിന് ഏറ്റവും പ്രധാന വിലങ്ങുതടി. മാനസിക പ്രശ്നങ്ങൾ തലച്ചോറിൻറെ പ്രവർത്തന വൈകല്യങ്ങൾ ആണെന്നതും മറ്റേത് ശാരീരിക രോഗത്തെയും പോലെ അവയും ചികിത്സിച്ച് ഭേദപ്പെടുത്താൻ കഴിയുമെന്നും പൊതു ജനങ്ങളെ ബോധവൽക്കരിക്കേണ്ടത് അനിവാര്യമാണ്.

മാനസികാരോഗ്യ ബോധവൽക്കരണം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി ചെറുപ്പത്തിൽ തന്നെ ആരംഭിക്കേണ്ടതുണ്ടെന്ന് ഡോ: മോഹൻ റോയ് വ്യക്തമാക്കി. മാനസിക രോഗങ്ങൾ തുടക്കത്തിൽ തന്നെ ചികിത്സിച്ചാൽ പല രോഗാവസ്ഥകളും സങ്കീർണതകൾ ഇല്ലാതെ ഭേദപ്പെടുത്താൻ കഴിയാറുണ്ട്.

കശുവണ്ടി ഫാക്ടറി തൊഴിലാളിയെ അടിച്ചുകൊന്നു: ഒടുവിൽ ഡി.എം.കെ. എം.പി. കോടതിയില്‍ കീഴടങ്ങി

ഇംഗ്ലണ്ടിലെ കൺസൾട്ടിംഗ് സൈക്യാട്രിസ്റ്റായ ഡോക്ടർ സെൻ കല്ലുംപുറം മാനസികാരോഗ്യം സംരക്ഷിക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും മാനസികാരോഗ്യം തകരുന്നതിന്റെ ലക്ഷണങ്ങളെ കുറിച്ചും സംസാരിച്ചു. നമ്മുടെ നിത്യജീവിതത്തിൽ സാധാരണ ചെയ്യുന്ന കാര്യങ്ങൾ ചെയ്യാൻ കഴിയാത്ത രീതിയിൽ മാനസികനില മോശമായാൽ ഒരു മാനസികാരോഗ്യ വിദഗ്ധനെ കണ്ടു സഹായം തേടേണ്ടത് അനിവാര്യമാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. കൃത്യമായ സാമൂഹിക പിന്തുണ വഴി മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

പ്രവാസി മലയാളികളെ കോവിഡ് 19 മഹാമാരി ബാധിച്ചതിനെ കുറിച്ച് ഓസ്ട്രേലിയയിൽ സൈക്യാട്രിസ്റ്റായ ഡോ: അനൂപ് രവീന്ദ്രൻ വിശദീകരിച്ചു. തീവ്രമായ മത്സരബുദ്ധി നിലനിൽക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം കുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന അതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. പഠനത്തിൻറെ ബലത്തെ കുറിച്ച് ചിന്തിക്കാതെ ആ പ്രക്രിയ ആസ്വദിക്കുന്നത് പഠനവുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങൾ കുറയ്ക്കാൻ സഹായിക്കും എന്ന് അദ്ദേഹം വ്യക്തമാക്കി.

കോവിഡ് 19 രോഗത്തെക്കുറിച്ചുള്ള ഭയം ലോകമെമ്പാടുമുള്ള ജനങ്ങളുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിച്ചു എന്ന് അമേരിക്കയിൽ വൈറോളജിസ്റ്റായ ഡോ:ജോഷി ജേക്കബ് വിശദീകരിച്ചു. രോഗ സംബന്ധിയായ വാർത്തകളെ കുറിച്ച് കൂടുതൽ ശ്രദ്ധിക്കാതെ മനസ്സിനെ സന്തോഷിപ്പിക്കാൻ സാധ്യതയുള്ള വിനോദങ്ങളിലും മറ്റു സാമൂഹിക പ്രവർത്തനങ്ങളിലും ഇടപെടുകവഴി മഹാമാരി കാലത്ത് മാനസിക ആരോഗ്യം സംരക്ഷിക്കാൻ സാധിക്കും എന്ന് അദ്ദേഹം വ്യക്തമാക്കി.

ലൈംഗികബന്ധത്തിനിടെ കോണ്ടം ഊരിമാറ്റുന്നത് നിയമവിരുദ്ധം: ബില്ലിൽ ഒപ്പുവെച്ച് ഗവർണർ

കോർപറേറ്റ് ലോകത്തെ മാനസിക സമ്മർദ്ദത്തെ കുറിച്ച് നെതർലാൻഡ്സിൽ കോഗ്നിസന്റ് കമ്പനിയുടെ വൈസ് പ്രസിഡൻറ് ആയ മനോജ് വിശദീകരിച്ചു. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സാഹചര്യം മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിനെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കി. മാനസികാരോഗ്യ വിദഗ്ധരെ കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ ധാരണകളെക്കുറിച്ച് പ്രഗൽഭ മാനസികാരോഗ്യ വിദഗ്ധനായിരുന്ന ഡോ:എൻ പ്രഭാകരൻറെ മകൻ ഡോ ദേവിൻ പ്രഭാകർ വ്യക്തമാക്കി. മാനസികസമ്മർദം സ്വയം നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആവശ്യമായ വിദഗ്ധ സഹായം തേടേണ്ടത് അനിവാര്യമാണ് എന്ന് അദ്ദേഹം വ്യക്തമാക്കി.

സമൂഹത്തിൽ മാനസികാരോഗ്യ സാക്ഷരത വർധിപ്പിക്കാനുള്ള വിപുലമായ പ്രചാരണ പരിപാടികൾ ആവശ്യമാണെന്ന് ചർച്ച വിലയിരുത്തി. സ്കൂൾ വിദ്യാർത്ഥികൾക്ക് ജീവിത നിപുണത വിദ്യാഭ്യാസം നിർബന്ധിതമായി നടപ്പിലാക്കുക, മാനസികാരോഗ്യ സാക്ഷരത സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാകുക, പൊതുസമൂഹത്തിൽ മാനസിക രോഗങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും നിലനിൽക്കുന്ന തെറ്റായ ധാരണകൾ മാറ്റാൻ വിപുലമായ ബോധവൽക്കരണം നടത്തുക എന്നത് അത്യാവശ്യമാണെന്നും ചർച്ച വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button