MalappuramKerala

മലപ്പുറത്തേക്കുള്ള യാത്രയിൽ ട്രെയിനിന്റെ വാതില്‍ ഇടിച്ചു പുറത്തേക്ക് തെറിച്ചു വീണ് ബാലന് ദാരുണാന്ത്യം

രാത്രി പന്ത്രണ്ടോടെ ശുചിമുറിയില്‍ പോകാനായി ഇഷാന്‍ എഴുന്നേറ്റതായി മാതൃസഹോദരീഭര്‍ത്താവ് റാഷിദ് പറഞ്ഞു.

കോട്ടയം: മാതൃസഹോദരിയുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുത്ത് മടങ്ങവേ ട്രെയിന്‍ യാത്രയ്ക്കിടെ ശുചിമുറിയില്‍ പോകാനെഴുന്നേറ്റ ബാലന്‍ ട്രെയിനിന്റെ വാതില്‍ ദേഹത്ത് ഇടിച്ചു പുറത്തേക്ക് തെറിച്ചു വീണ് മരിച്ചു. നിലമ്പൂര്‍ മമ്പാട് കറുകമണ്ണ കുണ്ടന്‍തൊടിക സിദ്ദീഖിന്റെയും ജസ്‌നയുടെയും മകന്‍ ഇഷാന്‍ എന്ന പത്തുവയസ്സുകാരനാണ് മരിച്ചത്. തിങ്കളാഴ്ച അര്‍ധരാത്രി കൊച്ചുവേളി-നിലമ്പൂര്‍ രാജ്യറാണി എക്സ്‌പ്രസിലായിരുന്നു ഇഷാന്റെ മരണത്തിന് ഇടയാക്കിയ അപകടം . രാത്രി പന്ത്രണ്ടോടെ ശുചിമുറിയില്‍ പോകാനായി ഇഷാന്‍ എഴുന്നേറ്റതായി മാതൃസഹോദരീഭര്‍ത്താവ് റാഷിദ് പറഞ്ഞു.

ജസ്‌നയുടെ മറ്റൊരു സഹോദരി ജസീനയും ഇഷാന്റെ കൂടെ പോയി. ശുചിമുറിയില്‍ മറ്റൊരാള്‍ ഉണ്ടായിരുന്നതിനാല്‍ ഇഷാന്‍ പുറത്തു കാത്തുനിന്നു. ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ പുറത്തേക്കുള്ള വാതില്‍ ഇഷാന്റെ ദേഹത്ത് ശക്തമായി ഇടിച്ചതോടെ ഇഷാന്‍ തെറിച്ചു പുറത്തേക്കു വീണു. ജസീന പിടിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി.ബന്ധുക്കളും യാത്രക്കാരും അപായച്ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തി. ചിങ്ങവനം പൊലീസ് സ്റ്റേഷനിലും വിവരമറിയിച്ചു. 15 മിനിറ്റിനു ശേഷം ട്രാക്കില്‍ നിന്ന് 40 മീറ്റര്‍ അകലെ കലുങ്കിനടിയില്‍ വീണുകിടക്കുന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയതെന്ന് ചിങ്ങവനം എസ്‌എച്ച്‌ഒ ടി.ആര്‍. ജിജു പറഞ്ഞു. ഉടന്‍ കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തിരുവനന്തപുരത്ത് നിന്നും മലപ്പുറത്തേക്ക് പോകവെ കോട്ടയം റെയില്‍വേ സ്റ്റേഷനു സമീപം മൂലവട്ടത്തായിരുന്നു അപകടം. ശുചിമുറിയില്‍ പോകാനായി എത്തിയ കുട്ടി അകത്ത് ആളുള്ളതിനാല്‍ ശുചിമുറിക്കു സമീപം കാത്തുനില്‍ക്കുമ്പോള്‍ ഇരുമ്പ്കതക് വന്നിടിച്ച്‌ പുറത്തേക്കു തെറിച്ചുവീഴുകയായിരുന്നു. ഇഷാന്റെ മാതാവ് ജസ്‌നയുടെ സഹോദരി റസീദയുടെ വിവാഹം രണ്ടു ദിവസം മുന്‍പ് തിരുവനന്തപുരത്തായിരുന്നു. ഇതില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു ഇഷാനും ബന്ധുക്കളും. ബന്ധുക്കളായ 17 പേരും ഇതേ കംപാര്‍ട്‌മെന്റില്‍ ഉണ്ടായിരുന്നു. ഇഷാന്റെ മാതാപിതാക്കള്‍ യാത്രാസംഘത്തില്‍ ഉണ്ടായിരുന്നില്ല.മമ്പാട് എഎംയുപി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സഹോദരി: ലിയാന.

shortlink

Related Articles

Post Your Comments

Related Articles


Back to top button