News

പ്ലസ് വൺ പ്രവേശനത്തിലെ പ്രതിസന്ധി: വിദ്യാഭ്യാസ വകുപ്പിനെതിരെ സിപിഎം എംഎൽഎമാർ

തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിലെ പ്രതിസന്ധിയിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിനെതിരെ വിമർശനവുമായി സിപിഎം എംഎൽഎമാർ. ചൊവ്വാഴ്ച ചേർന്ന സിപിഎം നിയമസഭാ കക്ഷി യോഗത്തിലാണ് വിമർശനം ഉയർന്നത്.

എ-പ്ലസിന്റെ കണക്കറിയാതെയാണോ സീറ്റുകളുടെ താരതമ്യം വകുപ്പ് നടത്തിയതെന്നും എംഎൽഎമാർ ചോദിച്ചു. സംസ്ഥാനമാകെ ഒരു യൂണിറ്റായി എടുത്തതിലും വിമർശനം ഉണ്ടായി. പ്രതിസന്ധിയുള്ള ജില്ലകളിൽ കൂടുതൽ സീറ്റ് അനുവദിക്കണമെന്നും എംഎൽഎമാർ പറഞ്ഞു.

Read Also  :  ദുർഗാപൂജാ ആഘോഷങ്ങൾക്കിടെ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം: മൂന്ന് പേർ കൊല്ലപ്പെട്ടു, അറുപതോളം പേർക്ക് പരിക്ക്

85000 ത്തോളം കുട്ടികൾക്ക് ഇപ്പഴും പ്ലസ് വൺ സീറ്റില്ലെന്ന് നേരത്തെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി സമ്മതിച്ചിരുന്നു. താലൂക്ക് അടിസ്ഥാനത്തിൽ കണക്കെടുത്ത് സീറ്റ് ക്ഷാമം പരിഹരിക്കുമെന്ന് നിയമസഭയിൽ മന്ത്രി ഉറപ്പ് നല്‍കി. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയ കുട്ടികൾ പോലും സീറ്റിനായി നെട്ടോട്ടം ഓടുമ്പോഴും അലോട്ട്മെന്‍റ് തീർന്നാൽ സീറ്റ് മിച്ചം വരുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ ഇതുവരെയുള്ള വാദം. മാനേജ്മെന്‍റ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, അൺ എയ്ഡഡ് സീറ്റുകളെല്ലാം കൂട്ടിയുള്ള ആ വാദം ഇന്നും മന്ത്രി ആവർത്തിച്ചതെങ്കിലും താഴേത്തട്ടിലെ സ്ഥിതി പരിശോധിക്കാമെന്ന് ഒടുവിൽ സർക്കാർ സമ്മതിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button