KozhikodeKeralaNattuvarthaNews

വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ പൊ​ലീ​സി​നെ ക​ണ്ട് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചു, പോലീസിനെ പരിക്കേൽപ്പിച്ച് 17 കാരൻ

പെ​രി​ന്ത​ല്‍മ​ണ്ണ: വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ പൊ​ലീ​സി​നെ ക​ണ്ട് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച 17 കാരന്റെ ബൈക്കിടിച്ച് പോലീസിന് പരിക്ക്. ട്രാ​ഫി​ക് എ​സ്.​ഐ​ക്കാണ് സംഭവത്തിൽ പ​രി​ക്കേ​റ്റത്. പെ​രി​ന്ത​ല്‍മ​ണ്ണ ട്രാ​ഫി​ക് എ​സ്.​ഐ. കെ. ​അ​ബ്​​ദു​ല്‍ അ​സീ​സി​നാ​ണ് കാ​ലു​ക​ള്‍ക്ക് പ​രി​ക്കേ​റ്റ​ത്.

Also Read: സൈബർലോകത്ത് കുട്ടികളെ സുരക്ഷിതരാക്കുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റൽ സേഫ് പദ്ധതിയുമായി കേരളാ പോലീസ്

പെ​രി​ന്ത​ല്‍​മ​ണ്ണ-​പ​ട്ടാ​മ്പി റോ​ഡി​ല്‍ കു​ന്ന​പ്പ​ള്ളി​യി​ലാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ 11.15ഓ​ടെ സം​ഭ​വം നടന്നത്. പെ​രി​ന്ത​ല്‍മ​ണ്ണ ഭാ​ഗ​ത്തു​നി​ന്ന്​ പു​ലാ​മ​ന്തോ​ള്‍ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു 17കാ​ര​ന്‍. പോ​ലീ​സി​നെ ക​ണ്ട് മ​റ്റൊ​രു ബൈ​ക്കിന്‍റ ഇ​ട​തു​ഭാ​ഗ​ത്തു​കൂ​ടി വെ​ട്ടി​ച്ച്‌ വേ​ഗ​ത്തി​ല്‍ ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്ക​വെ ബൈ​ക്ക് മ​റി​ഞ്ഞ്​ അ​ല്‍​പം മാ​റി നി​ന്നി​രു​ന്ന എ​സ്.​ഐ​യു​ടെ കാ​ലു​ക​ളി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. 17 കാ​ര​നെ​തി​രെ​യും ര​ക്ഷി​താ​ക്ക​ള്‍ക്കെ​തി​രേ​യും കേ​സെ​ടു​ക്കു​മെ​ന്ന് സി.​ഐ അ​റി​യി​ച്ചു.

അതേസമയം, സംസ്ഥാനത്ത് അപകടങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ടൂവീലറിന്റെ എണ്ണം വർധിച്ചതോടെ പലയിടങ്ങയിലും അപകടങ്ങളും പതിവായിരിക്കുകയാണ്..

shortlink

Related Articles

Post Your Comments

Related Articles


Back to top button