News

താഴ്ന്ന രക്തസമ്മര്‍ദ്ദമാണോ? പക്ഷാഘാത മരണം സംഭവിച്ചേക്കാം….

കുറഞ്ഞ രക്തസമ്മര്‍ദ്ദമുള്ളതും ക്യാന്‍സര്‍, ഡിമെന്‍ഷ്യ തുടങ്ങിയ ഹൃദയ സംബന്ധമായ അസുഖമുള്ളവര്‍ക്കും സ്ട്രോക്ക് വരാന്‍ സാധ്യത കൂടുതലാണ്

തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോഴാണ് പക്ഷാഘാതം ഉണ്ടാകുന്നത്. കുറഞ്ഞ രക്തസമ്മര്‍ദ്ദമുള്ളതും ക്യാന്‍സര്‍, ഡിമെന്‍ഷ്യ തുടങ്ങിയ ഹൃദയ സംബന്ധമായ അസുഖമുള്ളവര്‍ക്കും സ്ട്രോക്ക് വരാന്‍ സാധ്യത കൂടുതലാണ്. മാത്രമല്ല പക്ഷാഘാതം മരണത്തിലേക്ക് നയിച്ചെക്കാമെന്നുമാണ് പുതിയ പഠനറിപ്പോർട്ടുകൾ പറയുന്നത്.

രോഗികള്‍ക്ക് സ്ട്രോക്കിന് ശേഷമുള്ള മരണ സാധ്യത കൂടുതലാണെന്ന് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു. ബോസ്റ്റണ്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലെ ന്യൂറോളജി അസിസ്റ്റന്റ് പ്രൊഫസറും ഫ്രെമിംഗ്ഹാം ഹാര്‍ട്ട് സ്റ്റഡിയിലെ അന്വേഷകനുമായ ഹ്യൂഗോ ജെ. അപാരിസിയോ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Read Also: കാലില്‍ ഞരമ്പുകള്‍ പിണഞ്ഞുകിടക്കുന്നുണ്ടോ? നിസാരമായി കാണല്ലേ, ജീവൻ വരെ നഷ്ടപ്പെട്ടേക്കാം

‘ഒരാളിലെ താഴ്ന്ന ശരാശരി രക്തസമ്മര്‍ദ്ദം, ഒരു സ്ട്രോക്കിന് കാരണമാകുന്നു. താഴ്ന്ന രക്തസമ്മര്‍ദ്ദമുള്ളവരില്‍ സ്ട്രോക്ക് ഉണ്ടായാല്‍ മരണസാധ്യത ഏറെയാണ്. പുകവലിക്കുന്നവരിലും ഹൃദയസംബന്ധിയായ അസുഖങ്ങള്‍ ഉള്ളവരിലുമാണ് ഇതിനു സാധ്യത കൂടുതല്‍’, അദ്ദേഹം പറയുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് പിന്നാലെ വരുന്ന സ്ട്രോക്ക് വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യണമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. 30,000 പേരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് താഴ്ന്ന രക്തസമ്മര്‍ദ്ദം ഉള്ളവരിലും സ്ട്രോക്ക് വഴി മരണം സംഭവിക്കാമെന്ന് കണ്ടെത്തിയത്.

കുറഞ്ഞ രക്തസമ്മര്‍ദ്ദമുള്ള ആളുകളാണ് സ്ട്രോക്ക് മൂലം മരണപ്പെട്ടതെന്ന് പഠനത്തില്‍ കണ്ടെത്തി. സ്ട്രോക്കിന് ശേഷം ആളുകളെ മരണത്തിലേക്ക് നയിക്കുന്നതിന്റെ പ്രധാനഘടകം താഴ്ന്ന രക്തസമ്മര്‍ദ്ദം ആണ്. പുകവലി, ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ അപകട ഘടകങ്ങളുടെ മികച്ച പ്രതിരോധം ആവശ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button