ThiruvananthapuramKeralaNattuvarthaNews

20 അടിയിലേറെ വെള്ളമുള്ള കിണറ്റിൽ വീണ് യുവാവ്: തുണയായത് ഫയർഫോഴ്സ്

നെയ്യാര്‍ ഡാമില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് അംഗത്തിന്‍റെ ഇടപെടലിൽ ആണ് ദീപകിന്റെ ജീവൻ രക്ഷിക്കാനായത്

വെള്ളറട: കിണറില്‍ വീണ യുവാവിന് ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ മന്നൂര്‍ക്കര ബെഥേല്‍ വില്ലയില്‍ ദീപക് (40) ആണ് കിണറ്റില്‍ വീണത്. നെയ്യാര്‍ ഡാമില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് അംഗത്തിന്‍റെ ഇടപെടലിൽ ആണ് ദീപകിന്റെ ജീവൻ രക്ഷിക്കാനായത്.

ഞായറാഴ്ച രാവിലെ 6.10നായിരുന്നു ഇയാൾ കിണറ്റിൽ വീണത്. 30 അടി താഴ്ചയിലുള്ള കിണറില്‍ 20 അടിയിലേറെ വെള്ളമുണ്ടായിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.

Read Also: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല

തുടർന്ന് നെയ്യാര്‍ ഡാമില്‍ നിന്ന് എത്തിയ അഗ്നിശമന സേനാഗങ്ങളായ ആനന്ദ് ജി. എസ്, സുരേഷ്‌കുമാര്‍, ഡിനോബ്, പ്രതീപ് കുമാര്‍, വേണുഗോപാല്‍ അടങ്ങുന്ന സംഘമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button