News

വാക്‌സിനേഷനില്‍ റെക്കോർഡ് ഉത്തര്‍പ്രദേശിന് : ആദ്യ ഡോസ് എടുത്തത് പത്ത് കോടി പേർ

13.53 ബില്യണ്‍ ഡോസുകളാണ് ഇതുവരെ യുപിയില്‍ നല്‍കിയിരിക്കുന്നത്.

ലഖ്‌നൗ: രാജ്യത്തെ വാക്‌സിനേഷൻ നിരക്കിൽ ഉത്തർപ്രദേശിന് റെക്കോർഡ്. കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം യുപിയില്‍ പത്ത് കോടി കടന്നിരിക്കുകയാണ്. 13.53 ബില്യണ്‍ ഡോസുകളാണ് ഇതുവരെ യുപിയില്‍ നല്‍കിയിരിക്കുന്നത്.

ഇന്ത്യയുടെ സുരക്ഷാ യോഗത്തിൽ പങ്കെടുക്കാതെ പാക് ഉച്ചകോടിയില്‍ പങ്കെടുക്കാനൊരുങ്ങി ചൈന കൊവിഡ് കേസ് തീര്‍ത്തും കുറഞ്ഞ സാഹചര്യത്തില്‍ യുപി മോഡല്‍ പ്രതിരോധവുമായി മുന്നോട്ട് പോവുകയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. നേരത്തെ രണ്ടാം തരംഗത്തില്‍ പ്രതിസന്ധി നേരിട്ടിരുന്നെങ്കിലും ഇപ്പോൾ എല്ലാം നിയന്ത്രണ വിധേയമായതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

മൂന്നാം തരംഗത്തെ നേരിടുന്ന കാര്യത്തില്‍ ജനസാന്ദ്രതയുള്ള മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് യുപി വളരെ മുന്നിലാണ്. വാക്‌സിനേഷനിലൂടെ കൂടുതല്‍ പ്രതിരോധ ശേഷി നേടിയെടുക്കാനാണ് യുപിയുടെ ശ്രമം. വാക്‌സിനേഷന്റെ വേഗത കൂട്ടാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിത്യേന 25 ലക്ഷം മുതല്‍ 30 ലക്ഷം വരെ ഡോസുകള്‍ ന്‍കാനാണ് നിര്‍ദേശം. അടുത്ത രണ്ട് മാസത്തേക്ക് ഇത് തുടരണമെന്നും നിര്‍ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button